കൂടുതൽ കരുത്തുള്ള ജനകീയ ശബ്ദമാകട്ടെ'; തരിഗാമിക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി!

Divya John
 കൂടുതൽ കരുത്തുള്ള ജനകീയ ശബ്ദമാകട്ടെ'; തരിഗാമിക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി! തരിഗാമിയെ തോൽപ്പിക്കാനായി സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള വർഗീയ ശക്തികൾ ഒന്നിച്ചു പ്രവർത്തിച്ചുവെന്നും എല്ലാ വെല്ലുവിളികളെയും മറികടന്നുകൊണ്ടാണ് വിജയം നേടിയതെന്നും മുഖ്യമന്ത്രി കുറിച്ചു. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചു മുതിർന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ തരിഗാമി 1996ലാണ് ആദ്യമായി കുൽഗാം സീറ്റിൽ വിജയിച്ചത്. 2002, 2008, 2014 തെരഞ്ഞെടുപ്പുകളിലും കുൽഗാം നിലനിർത്താൻ തരിഗാമിക്കായി. അതേസമയം തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തരിഗാമി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങൾ കേന്ദ്രത്തിലെ ബിജെപി സർക്കാരിനും നയങ്ങൾക്കും എതിരാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.



ജമ്മു കശ്മീരിൽ പുതിയ മതേതര സർക്കാർ അധികാരമേൽക്കുന്നതോടെ ജനങ്ങൾ തീർച്ചയായും ആശ്വാസത്തിൻ്റെ നെടുവീർപ്പിടുമെന്നും തരിഗാമി പറഞ്ഞു. ജമ്മു കശ്മീരിലെ കുൽഗാം സീറ്റ് 7838 വോട്ടുകൾക്കാണ് മുഹമ്മദ് യൂസഫ് തരിഗാമി നിലനിർത്തിയത്. ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായ തരിഗാമി 33634 വോട്ടുകൾ പിടിച്ചപ്പോൾ രണ്ടാമതെത്തിയ സ്വതന്ത്രനായ സായാർ അഹമ്മദ് റെഷിക്ക് 25796 വോട്ടുകളാണ് ലഭിച്ചത്. ജമ്മു കശ്മീർ പിഡിപി സ്ഥാനാർഥി മുഹമ്മദ് അമിൻ ദാർ 7561 വോട്ടുകളോടെ മൂന്നാം സ്ഥാനത്തും ജമ്മു കശ്മീർ അപ്നി പാർട്ടി സ്ഥാനാർഥി മുഹമ്മദ് ആഖിബ് ദാർ
2726 വോട്ടുകളോടെ നാലാം സ്ഥാനത്തും എത്തി.



എല്ലാ വെല്ലുവിളികളെയും മറികടന്നുകൊണ്ട് സ. തരിഗാമി നേടിയ വിജയം ഏറെ തിളക്കമാർന്നതാണ്. ജമ്മു കശ്മീരിലെ ജനത നേരിടുന്ന പ്രശ്നങ്ങളെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനും അവക്കെതിരെ സമരപോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും സ. തരിഗാമി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും കൂടുതൽ കരുത്തുള്ള ജനകീയ ശബ്ദമാവാൻ സ. തരിഗാമിക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. അഭിവാദ്യങ്ങൾ".


"ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങൾ. 1996 മുതൽ കുൽഗാം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ. തരിഗാമിക്കെതിരെ ഇത്തവണ കൊണ്ടുപിടിച്ച പ്രചരണമാണ് നടന്നത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് തടയാനായി സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള വർഗീയ ശക്തികൾ ഒന്നിച്ചു പ്രവർത്തിച്ചു.

Find Out More:

Related Articles: