രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ താരങ്ങൾ ആരൊക്കെ?

Divya John
 രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ താരങ്ങൾ ആരൊക്കെ?  ഇന്ത്യൻ സിനിമയിൽ നിന്നും നിരവധി താരങ്ങളാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൂടുതലും ഉത്തരേന്ത്യയിൽ നിന്നുള്ള താരങ്ങളാണ് ഈ ചടങ്ങിലേക്ക് എത്തി ചേർന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന് പ്രതിഷ്ഠാ ദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ആയിട്ടില്ല. നിരവധി താരങ്ങൾ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഏതൊക്കെ ഇന്ത്യൻ സെലിബ്രിറ്റികളാണ് രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ നൽകിയത് എന്ന് നോക്കാം. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ആണ് ഇന്ന് നടക്കാൻ പോകുന്നത്. 2021 ഫെബ്രുവരിയിൽ ആണ് ശക്തിമാൻ സീരിയയിലിലൂടെ പ്രശസ്തനായ നടൻ മുകേഷ് ഖന്ന രാമ ക്ഷേത്രത്തിനായി താൻ നൽകിയ സംഭാവനയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.



1.1 ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്ര നിർമ്മാണത്തിനായി താൻ നൽകി എന്ന് സംഭാവന നൽകുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം അറിയിച്ചത്. രാമക്ഷേത്രം പണിയാൻ സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ 2021 ൽ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതിൽ അദ്ദേഹം പറഞ്ഞിരുന്നത് രാമക്ഷേത്രം പണിയാൻ എന്നാൽ കഴിയുന്ന തുക ഞാൻ നൽകും എന്നും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ അതിയായ സന്തോഷമുണ്ട് എന്നും ആയിരുന്നു. "ഞാൻ എന്റെ സംഭാവന നൽകി കഴിഞ്ഞിരിക്കുന്നു, നിങ്ങളും ഇതിൽ പങ്കാളികൾ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്."അയോധ്യയിലെ പുണ്യമായ ഈ രാമ ക്ഷേത്രത്തിന് ഒരു ഇഷ്ടിക സംഭാവന ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. ഞാൻ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു" എന്ന പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് നടൻ അനുപം ഖേർ രാമക്ഷേത്ര നിർമ്മാണത്തിനായി താൻ നൽകിയ സംഭാവന ആരാധകരോട് പങ്കുവച്ചത്.



"അയോധ്യയിലെ പുണ്യമായ ഈ രാമ ക്ഷേത്രത്തിന് ഒരു ഇഷ്ടിക സംഭാവന ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. ഞാൻ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു" എന്ന പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് നടൻ അനുപം ഖേർ രാമക്ഷേത്ര നിർമ്മാണത്തിനായി താൻ നൽകിയ സംഭാവന ആരാധകരോട് പങ്കുവച്ചത്. തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ രാമ ക്ഷേത്ര നിർമ്മാണത്തിനായി നൽകിയത് 30 ലക്ഷം രൂപയാണ്. ശ്രീരാമ ചന്ദ്രന്റെ ധർമ്മ തത്വങ്ങളുടെ പ്രതീകമായ അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കുന്നതിന് താൻ നൽകിയ സംഭാവന അറിഞ്ഞപ്പോൾ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ളവർ എല്ലാവരും ചേർന്ന് 11,000 രൂപ സമാഹരിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു.തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ രാമ ക്ഷേത്ര നിർമ്മാണത്തിനായി നൽകിയത് 30 ലക്ഷം രൂപയാണ്. ശ്രീരാമ ചന്ദ്രന്റെ ധർമ്മ തത്വങ്ങളുടെ പ്രതീകമായ അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കുന്നതിന് താൻ നൽകിയ സംഭാവന അറിഞ്ഞപ്പോൾ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ളവർ എല്ലാവരും ചേർന്ന് 11,000 രൂപ സമാഹരിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു.



 അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഫണ്ട് സ്വരൂപണ ക്യാമ്പയിൻ ആയ അയോധ്യ നിധി സമർപ്പണ അഭിയാന് വേണ്ടി ഞാൻ ഒരു ലക്ഷം രൂപയുടെ എളിയ പ്രാരംഭ പ്രതിജ്ഞ ചെയ്യുന്നു എന്നും ഈ ചരിത്ര പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ എല്ലാവരോടും കൈകോർക്കാൻ അഭ്യർത്ഥിക്കുന്നു" എന്നും കുറിച്ചുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രണിത സുഭാഷ് ഇത് അറിയിച്ചത്. ദിലീപിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് പ്രണിത സുഭാഷ്.മലയാള സിനിമയിൽ നിന്നും ആരൊക്കെ രാമക്ഷേത്ര നിർമ്മാണ ചടങ്ങിലേക്ക് സംഭാവന നൽകി എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. പ്രതിഷ്ഠാ ദിന ചടങ്ങിലേക്ക് ലാലേട്ടന് ക്ഷണം ലഭിച്ചെങ്കിലും മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലാണ്. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ നിരവധി താരങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ചു കഴിഞ്ഞു. ലാലേട്ടനും ഉണ്ണി മുകുന്ദനും ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് സംഭാവന നൽകിയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Find Out More:

Related Articles: