അവന് സ്വാതന്ത്ര്യത്തോടെ സിനിമകൾ ചെയ്യാം; ദുൽഖറിനോടും, പ്രണവിനോടും മകനെ താരതമ്യപ്പെടുത്തി സുരേഷ് ഗോപി!

Divya John
 അവന് സ്വാതന്ത്ര്യത്തോടെ സിനിമകൾ ചെയ്യാം; ദുൽഖറിനോടും, പ്രണവിനോടും മകനെ താരതമ്യപ്പെടുത്തി സുരേഷ് ഗോപി!   പഴയ നടീ - നടന്മാരുടെയെല്ലാം മക്കൾ സിനിമയിലേക്കെത്തി. അങ്ങനെയുള്ള വരവ് ഒരുപക്ഷേ എളുപ്പമായി തോന്നിയേക്കാം. എന്നാൽ പാരമ്പര്യം പിൻതുടർന്ന് സിനിമയിലേക്കെത്തുന്ന മക്കൾ ചുമക്കുന്ന ഒരു സമ്മർദ്ദത്തിന്റെ ഭാരമുണ്ട്. ആ ഭാരം ഒരിക്കലും താൻ തന്റെ മകന് നൽകുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗരുഡൻ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇപ്പോൾ മലയാള സിനിമയിൽ മക്കൾ മാഹാത്മ്യമാണ്. പിന്നെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നിലവാരത്തിൽ അവരുടെ മക്കളെ അളക്കുന്നത് പോലെ, ഗോകുലിന് ഭാരമാകുന്ന തരത്തിൽ നിലവാരമുള്ള നടനല്ല ഞാൻ. അതുകൊണ്ട് അവന് സ്വതന്ത്ര്യമായി അഭിനയിക്കാം.






    ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതാരെയും വേദനിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. ഗോകുൾ ആ സിനിമ ചെയ്യുന്ന സമയത്ത് ഒറ്റക്കാര്യം മാത്രമേ എന്നോട് വന്ന് ചോദിച്ചിട്ടുള്ളു, 'അച്ഛന് കോസ്റ്റിയും ചെയ്യുന്ന അങ്കിളില്ലേ, പളനിയങ്കിൾ. അദ്ദേഹത്തെ വച്ച് ഞാൻ എന്റെ കോസ്റ്റിയൂം ചെയ്‌തോട്ടെ' എന്ന്. അതിന് എനിക്ക് ഒരു എതിരഭിപ്രായവും ഇല്ല. അത് അവന്റെ ഇഷ്ടവും ാഗ്രഹങ്ങളുമാണ്- സുരേഷ് ഗോപി പറഞ്ഞു. കിങ് ഓഫ് കൊത്ത എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. കിങ് ഓഫ് കൊത്ത മാത്രമല്ല, ഗോകുലിന്റെ സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല. മുദ്ദുഗൗ മാത്രമാണ് കണ്ടത്. അതും തിരക്കുകൾ കാരണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ കണ്ടിട്ടില്ല എങ്കിലും പലരും വിളിച്ച് എന്നോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. എനിക്കതു മതി. പക്ഷെ നൈല ഉഷ വിളിച്ചപ്പോൾ പറഞ്ഞു, ചെറുതായി സുരേഷേട്ടനെ ഫീൽ ചെയ്തു എന്ന്. 






  അതിനിപ്പോൾ എന്താണ് പറയുക, ഡിഎൻഎ അതായിപ്പോയില്ലേ- എന്നാണ് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞത്. അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് ഗോകുൽ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിൽ പൊലീസ് വേഷം ചെയ്തതിനെ കുറിച്ചായിരുന്നു ചോദ്യം. ആ സിനിമയിൽ പൊലീസ് വേഷം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അച്ഛന്റെ ഒരു ടിപ്പും ഞാൻ എടുത്തിട്ടില്ല, യൂണിഫോം മാത്രമേ എടുത്തിട്ടുള്ളൂ എന്നായിരുന്നു ഗോകുൽ സുരേഷ് പറഞ്ഞത്. അത് തന്നെയാണ് സുരേഷ് ഗോപിയും പറയുന്നത്. ഇപ്പോൾ മലയാള സിനിമയിൽ മക്കൾ മാഹാത്മ്യമാണ്. പഴയ നടീ - നടന്മാരുടെയെല്ലാം മക്കൾ സിനിമയിലേക്കെത്തി. 





  അങ്ങനെയുള്ള വരവ് ഒരുപക്ഷേ എളുപ്പമായി തോന്നിയേക്കാം. എന്നാൽ പാരമ്പര്യം പിൻതുടർന്ന് സിനിമയിലേക്കെത്തുന്ന മക്കൾ ചുമക്കുന്ന ഒരു സമ്മർദ്ദത്തിന്റെ ഭാരമുണ്ട്. ആ ഭാരം ഒരിക്കലും താൻ തന്റെ മകന് നൽകുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗരുഡൻ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതാരെയും വേദനിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. ഗോകുൾ ആ സിനിമ ചെയ്യുന്ന സമയത്ത് ഒറ്റക്കാര്യം മാത്രമേ എന്നോട് വന്ന് ചോദിച്ചിട്ടുള്ളു, 'അച്ഛന് കോസ്റ്റിയും ചെയ്യുന്ന അങ്കിളില്ലേ, പളനിയങ്കിൾ. അദ്ദേഹത്തെ വച്ച് ഞാൻ എന്റെ കോസ്റ്റിയൂം ചെയ്‌തോട്ടെ' എന്ന്. അതിന് എനിക്ക് ഒരു എതിരഭിപ്രായവും ഇല്ല. അത് അവന്റെ ഇഷ്ടവും ാഗ്രഹങ്ങളുമാണ്- സുരേഷ് ഗോപി പറഞ്ഞു. കിങ് ഓഫ് കൊത്ത എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. കിങ് ഓഫ് കൊത്ത മാത്രമല്ല, ഗോകുലിന്റെ സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല. മുദ്ദുഗൗ മാത്രമാണ് കണ്ടത്. അതും തിരക്കുകൾ കാരണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ കണ്ടിട്ടില്ല എങ്കിലും പലരും വിളിച്ച് എന്നോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. എനിക്കതു മതി. പക്ഷെ നൈല ഉഷ വിളിച്ചപ്പോൾ പറഞ്ഞു, ചെറുതായി സുരേഷേട്ടനെ ഫീൽ ചെയ്തു എന്ന്.

Find Out More:

Related Articles: