അഴിമതി ചെയ്യാനോ കലാപം ചെയ്യാനോ ഗുണ്ടായിസം ചെയ്യാനോ ഞങ്ങൾക്ക് അറിയില്ല; അരവിന്ദ് കേജരിവാൾ! ഞായറാഴ്ച സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾക്ക് മോഷ്ടിക്കാനോ അഴിമതി ചെയ്യാനോ കലാപം ചെയ്യാനോ ഗുണ്ടായിസം ചെയ്യാനോ അറിയില്ലെന്നും സ്കൂളുകളും ആശുപത്രികളും നിർമിക്കാൻ മാത്രമാണ് അറിയുക എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അതിന് പുറമെ, രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഭാരത മാതാവിന് വേണ്ടിയും രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തോട് രണ്ട് കാര്യങ്ങൾ മാത്രമേ ചോദിക്കുന്നുള്ളൂ, ഒന്ന് എന്റെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാകണം, രണ്ടാമത്തേത് ഞാൻ അത് കാണാനായി ജീവിച്ചിരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര സർക്കാർ സ്‌കൂളുകളുടെ അവസ്ഥ വളരെ മോശമാണ്. നേരത്തെ ഡൽഹിയിലും ഇത് തന്നെയായിരുന്നു, എന്നാൽ ഇപ്പോൾ സ്ഥിതി മാറി ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ സ്‌കൂളുകളിലെ 12-ാം ക്ലാസ് വിദ്യാർത്ഥികൾ 97 ശതമാനം വിജയം കൈവരിച്ചപ്പോൾ നാല് ലക്ഷത്തിലധികം സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിൽ ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡൽഹി സർക്കാർ നിയന്ത്രിക്കുന്ന 12 കോളേജുകളിലെ അധ്യാപക - അനധ്യാപക ജീവനക്കാരുടെ കുടിശ്ശിക ശമ്പളം നൽകുന്നതിന് പണം അനുവദിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. തനിക്ക് രാഷ്ട്രീയം അറിയില്ലെന്നും ജോലി ചെയ്യാൻ മാത്രമേ അറിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് രാഷ്ട്രീയപാർട്ടികൾ എന്നെ വിമർശിക്കുന്നു, സൗജന്യ വിദ്യാഭ്യാസം നൽകുന്നതിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നു. പക്ഷെ, താൻ പാവങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നു, അതിനെന്താണ് കുഴപ്പം? ഞാൻ പാവങ്ങൾക്ക് സൗജന്യ ചികിത്സ നൽകും അതിനെന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ബസ് മാർഗം യാത്രചെയ്യുന്ന നിർമാണ തൊഴിലാളികൾക്ക് സൗജന്യ പാസുമായി ഡൽഹി സർക്കാർ. നിർമാണ തൊഴിലാളികൾക്ക് സൗജന്യ പാസ് നൽകാൻ ആം ആദ്മി സർക്കാർ തീരുമാനിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഡൽഹി സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ തൊഴിലാളികൾക്ക് പാസ് നൽകിക്കൊണ്ടായിരുന്നു പ്രഖ്യാപനം. എല്ലാ തൊഴിലാളികളും പ്രതിമാസം ആയിരം മുതൽ മൂവായിരം രൂപ വരെയാണ് യാത്രക്കായി ചെലവഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തൊഴിലാളികളുടെ യാത്രാ ചാർജ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പത്ത് ലക്ഷം തൊഴിലാളികൾ ഇതിന്റെ ഗുണഭോക്താക്കളാമെന്ന് മന്ത്രി പറഞ്ഞു.