നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു!

Divya John
 നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു! ഇരുപത് ദിവസത്തോളം അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞു. 'മാസിലാമണി' എന്ന ചിത്രത്തിൻറെ സംവിധായകനാണ്. ആര്യയുടെ 'ടെഡി' എന്ന ചിത്രത്തിലാണ് ആർഎൻആർ മനോഹർ അവസാനമായി അഭിനയിച്ചത്, അതിൽ നടി സയേഷയുടെ അച്ഛനായിട്ടായിരുന്നു വേഷം. തമിഴ് നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.



   കൊവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ഐ വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നത്. ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് രവികുമാറിൻറെ ബാൻറ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായിട്ടാണ് സിനിമാ ജീവിതത്തിൻറെ തുടക്കം. പിന്നീട് അദ്ദേഹത്തിൻറെ സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിലും പ്രവർത്തിച്ചു. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 


  


  വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. വിശാൽ നായകനായെത്തുന്ന വീരമൈ വാഗൽ സൂടും എന്ന സിനിമയാണ് ഒടുവിൽ അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങാനായിരിക്കുകയാണ്. തമിഴ് നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ഇരുപത് ദിവസത്തോളം അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞു. 'മാസിലാമണി' എന്ന ചിത്രത്തിൻറെ സംവിധായകനാണ്. ആര്യയുടെ 'ടെഡി' എന്ന ചിത്രത്തിലാണ് ആർഎൻആർ മനോഹർ അവസാനമായി അഭിനയിച്ചത്, അതിൽ നടി സയേഷയുടെ അച്ഛനായിട്ടായിരുന്നു വേഷം. 



  സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിലും പ്രവർത്തിച്ചു. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. വിശാൽ നായകനായെത്തുന്ന വീരമൈ വാഗൽ സൂടും എന്ന സിനിമയാണ് ഒടുവിൽ അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങാനായിരിക്കുകയാണ്. തമിഴ് നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
 

Find Out More:

Related Articles: