കൊറോണ കാലത്തെ മസാല ദോശ കഥ പറഞ്ഞു നടി പ്രീതി സിന്റ!

Divya John

ക്വാറൻ്റൈൻ്റെ പതിനാറാമത്തെ ദിനം വീട്ടിലിരിക്കുമ്പോൾ താൻ മസാല ദോശ ഉണ്ടാക്കിയ വിശേഷമാണ് താരം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. ബോളിവുഡിലെ പല താരങ്ങളും ഇപ്പോൾ അടുക്കളയിൽ ഭക്ഷണ പരീക്ഷണത്തിലാണ്. ക്വാറന്റീന്‍ കാലത്ത് ട്രെന്‍ഡിങും പാചകം തന്നെയാണ്. മസാല ദോശയായിരുന്നു താരത്തിൻ്റെ പരീക്ഷണ വിഭവം.

 

   ഈ ക്വാറന്റീൻ സമയം തനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാന്‍ പഠിക്കാന്‍ ഒരു അവസരം തന്നുവെന്നും അവര്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മസാല ദോശയുണ്ടാക്കിയ ശേഷം താരം താനുണ്ടാക്കിയ മസാല ദോശയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്.

 

   എനിക്കിഷ്ടമുള്ള ചില ഭക്ഷണങ്ങളുടെ പാചകവിധികള്‍ പഠിക്കാനും അമ്മയുടെ കൂടെ സമയം ചെലവഴിക്കാനും പറ്റുന്നത് എത്ര നല്ലതാണെന്നും അകത്ത് ഇരിക്കുന്ന സമയം പ്രതീക്ഷയോടെയും ഫലപ്രദമായും ഉപയോഗിക്കാന്‍ ശ്രമിക്കാമെന്നുമായിരുന്നു താരത്തിൻ്റെ കുറിപ്പ്. ക്വാറന്റീന്റെ 16-ാം ദിവസം എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

 

   ഈ ലോക്ക്ഡൌൺ ക്വാറൻ്റൈൻ കാലത്ത് ബോളിവുഡ് താരം തൻ്റെ വിനോദവേളയിലെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ബോളിവുഡില്‍ ഒടുവിൽ അഭിനേത്രിയായ പ്രീതി സിന്റയാണ് പാചക പരീക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

  മസാല ദോശയായിരുന്നു താരത്തിൻ്റെ പരീക്ഷണ വിഭവം. ഒടുവിൽ മസാല ദോശ ഉണ്ടാക്കാന്‍ പഠിച്ചു. പുറത്തു പോകാതെ ആരേയും കാണാതെ 16 ദിവസം വീട്ടില്‍ തന്നെ ഇരിക്കുന്നു എന്നത് വിശ്വസിക്കാനാവാത്ത സത്യമാണെന്നും ആലോചിക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും പിന്നീട് പശ്ചാത്താപിക്കുന്നതിലും വീട്ടിലിരിക്കുന്നത് തന്നെയാണ് ഉത്തമമെന്നും പ്രീതി കുറിച്ചിരിക്കുന്നു. 

Find Out More:

Related Articles: