കാവ്യയ്ക്കും കുടുംബത്തിനുമെതിരെ അന്ന് പരസ്യമായി ശബ്ദമുയർത്തിയത് അയാൾ മാത്രം, ഇൻസ്റ്റാഗ്രാമിൽ വീണ്ടും തരംഗമായി വീഡിയോ!

Divya John
  കാവ്യയ്ക്കും കുടുംബത്തിനുമെതിരെ  അന്ന് പരസ്യമായി ശബ്ദമുയർത്തിയത് അയാൾ മാത്രം, ഇൻസ്റ്റാഗ്രാമിൽ വീണ്ടും തരംഗമായി വീഡിയോ! ദിലീപിൻ്റെയും കാവ്യയുടെയും മക്കളുടെയുമൊക്കെയും വിശേഷങ്ങൾ അതിവേഗമാണ് പ്രേക്ഷകരിലേക്ക് എത്തുന്നതും. ഇരുവരുടെയും ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇതൊക്കെ ആരാധകർക്ക് വലിയ ആഘോഷമാണ്. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒരേപോലെ ഇതേറ്റെടുക്കാറുമുണ്ട്.. അത്തരത്തിൽ കുറച്ചേറെ വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ ഇടം നേടിയ ഒരു വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. സിനിമയിൽ സജീവം അല്ലെങ്കിലും കാവ്യ മാധവൻ്റെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.




  വോട്ട് ചെയ്യാനെത്തിയ കാവ്യയ്ക്കും കുടുംബത്തിനുമെതിരെ വോട്ടർ പ്രതികരിച്ച വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ വീണ്ടും വൈറലാകുന്നത്. കാവ്യയുടെയും ദിലീപിൻ്റെയും വിവാഹത്തിനു മുൻപുള്ള വീഡിയോയാണ് ഇത്. 2011ലായിരുന്നു സംഭവം. വോട്ട് ദിനത്തിൽ വോട്ടു ചെയ്യാനെത്തിയപ്പോൾ പോളിങ്ങ് ബൂത്തിൽ വോട്ടർമാരുടെ നീണ്ട ക്യൂ കണ്ട നടി കാവ്യാ മാധവൻ ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനായി കയറാൻ ശ്രമിച്ചിരുന്നു. കുടുംബസമേതം വോട്ട് ചെയ്യാനാണ് എറണാകുളം വെണ്ണലയിലെ സ്കൂളിൽ കാവ്യ എത്തിയിരുന്നത്. എന്നാൽ ക്യൂ നിൽക്കാതെ വോട്ടിംഗ് നടക്കുന്ന മുറിയുടെ വാതിക്കൽ എത്തിയ കാവ്യയെ ക്യൂ നിൽക്കാതെ കയറ്റിവിടുന്നതിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടോ എന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിക്കുന്നതും ഒരു വോട്ടർ അഭിപ്രായ വ്യത്യാസം ചൂണ്ടിക്കാട്ടി രംഗത്തേക്ക് കടന്നുവരുന്നതും വീഡിയോയിൽ കാണാം.. ഏഷ്യാനെറ്റ് ന്യൂസിൻ്റെ വീഡിയോ വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.



   പ്രതിഷേധസ്വരമുയർത്തിയ വോട്ടർ പ്രായമുള്ള സ്ത്രീകൾ പോലും ക്യൂ നിന്ന് വോട്ട് ചെയ്യാനായി എത്തുമ്പോൾ ഒരു സ്ത്രീ ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ കയറുന്നത് ശരിയല്ലെന്നായിരുന്നു അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച വോട്ടർ പറഞ്ഞത്. ഇത് കേട്ട് വല്ലാതെയായ കാവ്യ 'ഞാനപ്പോഴേ അച്ഛനോട് പറഞ്ഞതല്ലേ' എന്ന് തെല്ലു പരിഭവം പറയുന്നുണ്ട്. എന്നാൽ ജനാധിപത്യ രീതിയിൽ ക്യൂവിൽ നിന്ന് വോട്ടു രേഖപ്പെടുത്തണം എന്ന ആവശ്യത്തിൽ അയാൾ ഉറച്ച് നിന്നതോടെ കാവ്യ വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. പോയിട്ട് പിന്നെ വന്നോളാം എന്ന് പോലീസുദ്യോഗസ്ഥരോട് കാവ്യയുടെ അമ്മയും പറയുന്നത് വീഡിയോയിൽ കേൾക്കാം. ആദ്യം പ്രതികരിച്ച വോട്ടർ തൻ്റെ ആവശ്യത്തിലുറച്ച് നിന്നതോടെ മറ്റു ചിലരും കാവ്യ ക്യൂവിൽ നിന്ന് വോട്ടു ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. 



  ഒപ്പം ആളുകളുടെ എതിർപ്പുണ്ടെങ്കിൽ ക്യൂവിൽ നിൽക്കാതെ വോട്ടു ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് കാവ്യയും കുടുംബവും വോട്ടു ചെയ്യാതെ മടങ്ങിയത്. എന്നാൽ പിന്നീട് കാവ്യ എത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത് ബാലതാരമായിട്ടാണ് . പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ കാവ്യയെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറമാണ് കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ രാധയെന്ന കഥാപാത്രമായി മലയാളിമനസ്സുകളിൽ നായിക ആയി മാറിയത്. പിന്നീട് കാവ്യ നിരവധി ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്.

Find Out More:

Related Articles: