ഖത്തറിൽ കോവിഡ് പ്രതിരോധങ്ങൾ ശക്തിയാർജ്ജിക്കുന്നു!

Divya John
ഖത്തറിൽ കോവിഡ് പ്രതിരോധങ്ങൾ ശക്തിയാർജ്ജിക്കുന്നു! എയർബസ് 350ലെ യാത്രക്കാർക്കാണ് സ്‌ക്രീനിൽ തൊടാതെ ചാനലുകൾ മാറ്റാനും സിനിമ കാണാനും പാട്ട് കേൾക്കാനുമൊക്കെയുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിൽ തൊട്ടുമുന്നിലെ സീറ്റിനു പുറകിൽ ഘടിപ്പിച്ച സ്‌ക്രീൻ കൈകൊണ്ട് തൊടാതെ പ്രവർത്തിപ്പിക്കാമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ സവിശേഷത.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സീറോ ടച്ച് സാങ്കേതികവിദ്യയുമായി ഖത്തർ എയർവെയ്സ്. പെയർ ചെയ്ത ശേഷം സ്‌ക്രീനിലെ ക്യുആർ കോഡ് മൊബൈലിൽ സ്‌കാൻ ചെയ്യുന്നതോടെ മൊബൈൽ ഉപയോഗിച്ച് അത് പ്രവർത്തിപ്പിക്കാൻ കഴിയും. ഇതുവഴി, ഖത്തർ എയർവെയ്സിന്റെ അവാർഡ് നേടിയ എന്റർടെയിൻമെന്റ് സംവിധാനമായ ഒറിക്സ് വണ്ണിലെ 4000ത്തിലേറെ വരുന്ന വിനോദ പരിപാടികൾ തെരഞ്ഞെടുത്ത് ആസ്വദിക്കാൻ സാധിക്കും.

യാത്രക്കാർക്ക് തങ്ങളുടെ മൊബൈൽ ഒറിക്സ്‌കോംസ് വൈഫൈയുടെ സഹായത്തോടെ സീറ്റിനു പിറകിലുള്ള ഐഎഫ്ഇ സ്‌ക്രീനുമായി പെയർ ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാവുക.വിമാനയാത്രികർക്ക് സീറോ ടച്ച് സാങ്കേതികവിദ്യയിലൂടെ വിനോദ സേവനം ലഭ്യമാവുന്ന ആഗോള തലത്തിലെ ആദ്യ എയർലൈനായി ഇതോടെ ഖത്തർ എയർവെയ്സ് മാറിയിരിക്കുകയാണ്. ഇതോടൊപ്പം യാത്രക്കാർക്ക് തങ്ങളുടെ ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ ഐഎഫ്ഇ സ്‌ക്രീനുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഖത്തർ എയർവെയ്സ് നൽകുന്നുണ്ട്. ഇയർഫോൺ സ്‌ക്രീനുമായി കണക്ട് ചെയ്യേണ്ട ആവശ്യം ഇതോടെ ഇല്ലാതാവും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് യാത്രക്കാർക്ക് ഇത്തരമൊരു സീറോ ടച്ച് ടെക്നോളജിയിലൂടെ വിനോദാസ്വാദനത്തിന് സംവിധാനം ഒരുക്കിയതെന്ന് ഖത്തർ എയർവെയ്സ് സിഇഒ അക്ബർ അൽ ബാകിർ പറഞ്ഞു.

തെയ്ൽസ് എവാന്ത് ഐഎഫ്ഇ സിസ്റ്റവുമായി സഹകരിച്ചാണ് ഈ സംവിധാനം ഖത്തർ എയർവെയ്സ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് വാക്‌സിനേഷൻ സെന്ററിൽ എത്തുന്നവർക്കെല്ലാം പ്രതിരോധ കുത്തിവെയ്പ്പ് നൽകുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു.  മുൻകൂട്ടി രജിസ്റ്റർ ചെയ്തത് പ്രകാരം മൊബൈലിൽ സന്ദേശം ലഭിക്കുന്നവർ മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താവൂ എന്നും അല്ലാത്ത രീതിയിൽ ആളുകൾ വരുന്നത് കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് തടസ്സമാവുമെന്നും മന്ത്രാലയം ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങൾക്കു മാത്രമാണ് ആദ്യഘട്ടങ്ങളിൽ വാക്സിൻ വിതരണം ചെയ്യുന്നത്. അവർക്ക് നൽകിക്കഴിയുന്ന മുറയ്ക്ക് ബാക്കിയുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനെടുക്കാനുള്ള അറിയിപ്പുമായി ആരോഗ്യമന്ത്രാലയം അയക്കുന്ന മൊബൈൽ സന്ദേശത്തിൽ വാക്സിനെടുക്കേണ്ട തീയതി, സമയം, വിതരണ കേന്ദ്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടാകുമെന്നും അതിനനുസരിച്ചു വേണം വാക്സിൻ എടുക്കാൻ വരേണ്ടതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Find Out More:

Related Articles: