മരട് ഫ്ലാറ്റിൽ സംഭവിച്ചതിൻ്റെ നേർക്കാഴ്ച; മരട് 357 പുത്തൻ പോസ്റ്റർ പുറത്തിറങ്ങി!
ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങൾക്ക് സ്വന്തം വീട് പോലും നഷ്ടപെട്ടിരുന്നു. ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതവും അവർ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥയാണ് മരട് 357 പറയുന്നത്. ഈ സിനിമ ഭൂ മാഫിയകൾക്ക് എതിരെ ശക്തമായി ശബ്ദമുയർത്തുന്ന ഒന്നായിരിക്കുമെന്ന് സിനിമാപ്രേമികൾക്ക് ഉറപ്പുണ്ട്. മരട് ഫ്ലാറ്റ് വിഷയം കേരളക്കരയാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു, ഈ സംഭവത്തിന് പിന്നിൽ നടന്ന ചില സംഭവങ്ങളുടെ ചുരുളഴിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രം ഉടൻ തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരക്കുളവും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
സമൂഹത്തിലെ മറ്റു പല സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുമെന്ന് അണിയറപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിരവധി താരങ്ങളാണ് സിനിമയിൽ അണി നിരക്കുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഷൂട്ടുങ് ആരംഭിച്ച ചിത്രം കൊവിഡ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നിർത്തുകയായിരുന്നു. അടുത്തിടെയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുനഃരാരംഭിച്ചത്. സമൂഹത്തിലെ മറ്റു പല സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുമെന്ന് അണിയറപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിത്രം ഉടൻ തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരക്കുളവും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.