ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളിയും: മകൾ സുരക്ഷിതയാണെന്ന വിവരം ലഭിച്ചുവെന്ന് പിതാവ്!

Divya John
 ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളിയും: മകൾ സുരക്ഷിതയാണെന്ന വിവരം ലഭിച്ചുവെന്ന് പിതാവ്! തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ്സ ജോസഫ് (21) ആണ് കപ്പലിലുള്ളത്. ഇതോടെ കപ്പലിലുള്ള മലയാളികളുടെ എണ്ണം നാലായി. കോഴിക്കോട് വെള്ളിപമ്പ് സ്വദേശി ശ്യാംനാഥ്, വയനാട് സ്വദേശി ധനേഷ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികൾ.ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പലിൽ മലയാളി യുവതിയും. അതേസമയം മുഖ്യമന്ത്രി കേന്ദ്രത്തിന് അയച്ച കത്തിൽ മകളുടെ പേരില്ലാത്തത് ദുഖമുണ്ടാക്കിയെന്ന് ആൻ ടെസ്സയുടെ പിതാവ് ബിജു എബ്രഹാം പറഞ്ഞു. കപ്പൽ ജീവനക്കാരെ കാണാൻ ഇന്ത്യൻ അധികൃതർക്ക് ഇറാൻ അനുമതി നൽകിയത് ആശ്വാസമാണ്. നാളെ വിളിക്കാമെന്ന് പറഞ്ഞായിരുന്ന മകളുടെ അവസാന ഫോൺ കോൾ. കോൾ വരാത്തതിനെ തുടർന്ന് തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. മകൾ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. ആൻ ടെസ്സ സുരക്ഷിതയാണെന്ന് കപ്പൽ കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.ട്രെയിനിങ്ങിൻ്റെ ഭാഗമായി ഒൻപതു മാസമായി കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ആൻ ടെസ്സ. നിലവിൽ കോട്ടയം ജില്ലയിലെ കൊടുങ്ങൂരിലാണ് ആൻ ടെസ്സയുടെ കുടുംബം താമസിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കൊടുങ്ങൂരിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. ആൻ ടെസ്സ വീട്ടിലേക്ക് എത്താനിരിക്കെയാണ് ഇറാൻ സൈന്യം കപ്പൽ പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രിയിൽ ആൻ ടെസ്സ അവസാനമായി കുടുംബത്തെ ബന്ധപ്പെട്ടത്.കപ്പലിലെ 25 ജീവനക്കാരിൽ 17 ഉം ഇന്ത്യക്കാരാണ്. വയനാട് സ്വദേശി ധനേഷ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുടുംബവുമായി ബന്ധപ്പെട്ടു സുരക്ഷിതനാണെന്ന് അറിയിച്ചു. പാലക്കാട് സ്വദേശി സുമേഷിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട കപ്പൽ കമ്പനി അധികൃതർ ജീവനക്കാർ സുരക്ഷിതരാണെന്ന് അറിയിച്ചു.ശനിയാഴ്ച പുലർച്ചെയാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന ഇസ്രായേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ റെവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. കപ്പൽ ജീവനക്കാരെ കാണാൻ ഇന്ത്യൻ അധികൃതർക്ക് ഇറാൻ അനുമതി നൽകിയത് ആശ്വാസമാണ്. നാളെ വിളിക്കാമെന്ന് പറഞ്ഞായിരുന്ന മകളുടെ അവസാന ഫോൺ കോൾ. കോൾ വരാത്തതിനെ തുടർന്ന് തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. മകൾ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. ആൻ ടെസ്സ സുരക്ഷിതയാണെന്ന് കപ്പൽ കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.കപ്പൽ ജീവനക്കാരെ കാണാൻ ഇന്ത്യൻ അധികൃതർക്ക് ഇറാൻ അനുമതി നൽകിയത് ആശ്വാസമാണ്. നാളെ വിളിക്കാമെന്ന് പറഞ്ഞായിരുന്ന മകളുടെ അവസാന ഫോൺ കോൾ. കോൾ വരാത്തതിനെ തുടർന്ന് തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. മകൾ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. ആൻ ടെസ്സ സുരക്ഷിതയാണെന്ന് കപ്പൽ കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.ട്രെയിനിങ്ങിൻ്റെ ഭാഗമായി ഒൻപതു മാസമായി കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ആൻ ടെസ്സ. നിലവിൽ കോട്ടയം ജില്ലയിലെ കൊടുങ്ങൂരിലാണ് ആൻ ടെസ്സയുടെ കുടുംബം താമസിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കൊടുങ്ങൂരിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. 

Find Out More:

Related Articles: