സിനിമയിൽ നേരിട്ട വേദനിപ്പിക്കുന്ന അനുഭവങ്ങളെ കുറിച്ച് 'ഹിറ്റ് നായകൻ' സുമേഷ് ഗുരുവായൂർ!

Divya John
 സിനിമയിൽ നേരിട്ട വേദനിപ്പിക്കുന്ന അനുഭവങ്ങളെ കുറിച്ച് 'ഹിറ്റ് നായകൻ' സുമേഷ് ഗുരുവായൂർ! ഒരിക്കൽ കൂടെ അത് കേൾക്കുമ്പോൾ മനസ്സിൽ നൊസ്റ്റാൾജിയയുടെ ഒരു കുളിരോർമയെങ്കിലും ഇല്ലാത്ത നൈന്റീസ് കിഡ്‌സ് ഉണ്ടാവില്ല. അന്നതിൽ അഭിനയിച്ച നടി ലെന ഇന്ന് സൗത്ത് ഇന്ത്യയിലെ നമ്പർ വൺ നടിമാരിൽ ഒരാളായി തുടരുന്നു. പക്ഷെ നായകൻ എവിടെ?
സുമേഷ് ഗുരുവായൂർ എന്നാണ് ആ നായകന്റെ പേര്. സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും എല്ലാം മാറി അദ്ദേഹം ഇന്ന് തന്റെ ട്രാവൽസ് ബിസിനസ്സുമായി മുന്നോട്ടുപോകുകയാണ്. അന്ന് ആ ആൽബത്തിൽ താൻ യാദൃശ്ചികമായിട്ടാണ് നായകനായി വന്നത് എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ സുമേഷ് ഗുരുവായൂർ പറഞ്ഞിട്ടുണ്ട്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സുമേഷ് തന്റെ അന്നത്തെ ഓർമകളും, മാറിയ ആസ്വാദന രീതികളെ കുറിച്ചും, പിന്നീട് എന്തുകൊണ്ട് അഭിനയത്തിലേക്ക് വന്നില്ല എന്നതിനെ കുറിച്ചും ഒക്കെ സംസാരിക്കുന്നു. ഇഷ്ടം എനിക്കിഷ്ടം.. ആരോടും തോന്നാത്തൊരിഷ്ടം.. ആദ്യമായി തോന്നിയൊരിഷ്ടം.. ആൽബം പാട്ടുകൾ അത്രയധികം ആഘോഷിച്ചിരുന്ന കാലത്ത് ഡ്യൂഡ്രോപ്‌സ് പോലുള്ള ടെലിവിഷൻ ഷോകളിൽ മലയാളികൾ കേൾക്കാൻ കൊതിച്ചിരുന്ന പാട്ടുകളിലൊന്നാണിത്.




 അതൊരു കൂട്ടായ്മയുടെ വിജയം ആയിരുന്നു. അതിന്റെ ഓൾ ഇൻ ഓൾ മൻസൂർ അഹമ്മദ് എന്നയാളാണ്. ഇന്നദ്ദേഹം എം എ ബാജി എന്നാണ് അറിയപ്പെടുന്നത്. തേജ് മെർവിന്റെതായിരുന്നു സംഗീതം. പക്ഷെ ഞങ്ങളുടെ എല്ലാവരുടെയും ഒരു സ്വപ്‌നമായിരുന്നു അത്. ഏറ്റവും മികച്ച രീതിയിൽ ആ പാട്ട് എടുത്ത് പുറത്തെത്തിക്കണം എന്നത് മാത്രമായിരുന്നു ചിന്ത. അതിൽ നിന്നും വരുന്ന പണത്തെ കുറിച്ച് ചിന്തിച്ചിരുന്നതേയില്ല. കാസറ്റാക്കിയിറക്കിയാൽ വിറ്റ് കിട്ടുന്നത് മാത്രമാണ് വരുമാനം. വലിയ മുതൽമുടക്ക് ഒന്നുമില്ലാതെ പ്രൊഡക്ഷനിലും മറ്റെല്ലാ മേഖലയിലും നിൽക്കുന്നത് ഞങ്ങളെല്ലാവരും തന്നെയാണ്. അങ്ങനെ പ്രതീക്ഷിച്ച നായകൻ എത്താതെയായപ്പോഴാണ് ഞാൻ ആ ആൽബത്തിൽ അഭിനയിച്ചത്. വളരെ ചുരുങ്ങിയ ചെലവിൽ, പരിമിതമായ സാങ്കേതികതയുടെ സൗകര്യത്തിൽ ചെയ്ത ആൽബമാണത്. ആൽബം എന്നാൽ എന്താണ് എന്ന് ആളുകൾ അറിഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ജനം സ്വീകരിച്ചതോടെ, സീരിയൽ ആട്‌കേഴ്‌സിനെക്കാൾ സ്വീകാര്യത ആൽബം ആർട്ടസ്റ്റുകൾക്ക് കിട്ടിയിരുന്നു.



അന്ന് ടെലിവിഷൻ ചാനലുകാരും ഇത്തരം പുതിയ പരിപാടികളെ പ്രമോട്ട് ചെയ്തിരുന്നു. ഇപ്പോൾ ചാനലുകാർ അവരുടെ സ്വന്തം പ്രൊഡക്ടുകൾ മാത്രമാണ് പ്രമോട്ട് ചെയ്യുന്നത്. എല്ലാം ഒത്തിണങ്ങി വന്ന ഒരു ആൽബം, അതാണ് പ്രണയത്തിന്റെ വിജയം. ഇന്നത് അസാധ്യമാണ്.
ആൽബം ഹിറ്റായി എങ്കിലും അതു കാരണം വരുന്ന ഫെയിമിനെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. കൂട്ടുകാർക്കിടയിൽ സംസാരിക്കുമായിരുന്നു എന്നതിനപ്പുറത്തേക്കൊരു ശ്രദ്ധ പോയിട്ടില്ല. ആൽബം എന്താണെന്ന് ആളുകൾ അറിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നത് തന്നെയാണ് അതിന് കാരണം. പിന്നെ എന്റെ അപകർഷതാബോധം മാറിയോ എന്ന് ചോദിച്ചാൽ, അതിന് പത്ത് - ഇരുപത് വർഷങ്ങൾ എടുത്തു.എല്ലാം ഒത്തിണങ്ങി വന്ന നല്ല ഒരു പാട്ട്, നല്ല സീനുകൾ, സുന്ദരിയായ നായിക, അതിൽ നീ മാത്രമാണ് അയോഗ്യനായ ഒരു കാര്യം എന്ന് പറയാൻ, സ്വാതന്ത്ര്യമുള്ള ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അത് എന്നെ വേദനിപ്പിച്ചിരുന്നു എന്നത് സത്യമാണ്. നല്ലൊരു നായകനായിരുന്നുവെങ്കിൽ ആ ആൽബം കുറച്ചുകൂടെ ഹിറ്റായേനെ എന്ന് എനിക്കും തോന്നിയിരുന്നു.



അവർ പറയുന്നതിൽ സത്യമുണ്ടോ എന്ന തോന്നൽ നല്ല രീതിയിൽ എന്നെ ബാധിച്ചിരുന്നു. അഭിനയിക്കാൻ നല്ല ആഗ്രഹവും താത്പര്യവും എനിക്കുണ്ടായിരുന്നു. അതിന് വേണ്ടി ശ്രമിച്ചിട്ടുമുണ്ട്. ആരും ഇങ്ങോട്ട് വന്ന് വിളിച്ചിട്ടില്ല, അവസരം ചോദിച്ച് ഞാൻ പോയിട്ടുണ്ട്. നമ്മൾ, പുലിവാൽ കല്യാണം പോലുള്ള സിനിമകളൊക്കെ ചെയ്തത് അങ്ങനെയാണ്. പിന്നെ അന്നത്തെ സംവിധായകർക്ക് അവർക്ക് വേണ്ട നടന്മാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൂർണമായും ഉണ്ടായിരുന്നില്ല. ഒരു പുതുമുഖ നടനെ കൊണ്ടുവരണം എങ്കിൽ പ്രൊഡക്ഷൻ സൈഡിൽ നിന്നുള്ള പിന്തുണ കൂടെ വേണം. സംവിധായകൻ മാത്രമല്ല, അതിന്റെ പ്രൊഡ്യൂസറും, പ്രൊഡക്ഷൻ കൺട്രോളറും, കാസ്റ്റിങ് ഡയരക്ടർമാരുമൊക്കെയാണ് ആരൊക്കെ അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത്. എനിക്കൊരു ഗോഡ് ഫാദറോ, റെക്കമന്റ് ചെയ്യാനുള്ള ആളോ ഉണ്ടായിരുന്നില്ല. അതൊരു പോരായ്മയായിരുന്നു.

Find Out More:

Related Articles: