'കരിക്ക് വെറും എന്റർടെയ്ൻമെന്റ് മാത്രം അല്ല
മലയാളി പ്രേക്ഷകർക്കിടയിൽ തേരാപാര എന്ന വെബ്സീരീസ് സമ്മാനിച്ച ഇംപാക്ട് വളരെ വലുതായിരുന്നു. അതിന് പിന്നാലെ ചെറു ചെറു നർമ്മം കലർന്ന വീഡിയോകളും കരിക്ക് ടീമിൻ്റേതായി എത്തിയിരുന്നു. എല്ലാം സൈബറിടത്തിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ജോർജ്: അച്ഛന് ജോലി ഒന്നുമില്ലലോ അമ്മേടെ ശമ്പളത്തിൽ അല്ലേ അച്ഛനും ജീവിക്കുന്നെ... അച്ഛന് നാണമില്ലേൽ... എനിക്കും നാണമില്ല. അച്ഛൻ: അതേ ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ നേരം ആദ്യം ജോലി എനിക്ക് ആയിരുന്നു... പിന്നീട് അവള് കുത്തിയിരുന്ന് പഠിച്ചു... അവൾക്ക് നല്ലൊരു ജോലി കിട്ടി... പിന്നെ നിന്റെയൊക്കെ തലവട്ടം എന്ന് കണ്ടോ... നിന്നെയൊക്കെ നോക്കാൻ വേണ്ടി ഞാൻ എന്റെ ജോലി അങ്ങ് കളഞ്ഞു...
പിന്നെ അന്ന് തൊട്ടു ഈ അടുക്കളയും നിങ്ങളെയും ഒക്കെ നോക്കിയാണ് ഞാൻ ഇവിടെ ജീവിക്കുന്നത്... ' 'പിന്നെ അടുക്കള പണി എന്ന് പറഞ്ഞാ പെണ്ണുങ്ങൾക്ക് മാത്രം പറ്റിയത് ഒന്നും അല്ല... അത് ആണുങ്ങളു ചെയ്താലും ഒരു കുഴപ്പവുമില്ല... അത് അത്ര എളുപ്പമുള്ള പണിയുമല്ല... അതിൽ എനിക്ക് ഇന്ന് വരെ ഒരു നാണക്കേടും തോന്നിയിട്ടില്ല... കരിക്ക് വെറും എന്റർടെയ്ൻമെന്റ് മാത്രം ആയി ഒതുങ്ങാത്തത് ഇത് ഒക്കെ കൊണ്ട് ആണ്... എത്ര മനോഹരമായിട്ടാണ് അവർ ഇൗ ഡയലോഗ് അവതരിപ്പിച്ചിരിക്കുന്നത്... കയ്യടിക്കാതെ നിവർത്തിയില്ല സുഹൃത്തുക്കളെ...'