പി എസ് സി പരീക്ഷകളിൽ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരുന്നു

Divya John

പി എസ് സി പരീക്ഷകളിൽ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാൻ തീരുമാനിച്ചു.പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നിന്‍റ ഭാഗമായാണ് പുതിയ നടപടിയിലേക്ക് പി എസ് സി പോകുന്നത്.ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി നിര്‍ദേശം നല്‍കി.ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനുള്ള ലിങ്ക് പി എസ് സി സൈറ്റില് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി നടക്കാനിരിക്കുന്ന കുറച്ച് ഉദ്യോഗാര്‍ഥികളുള്ള പരീക്ഷകളില്‍ പുതിയ തിരിച്ചറിയില്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തും. വിജയകരമായാല്‍ എല്ലാ പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറില്‍ ഏര്‍പ്പെടുത്താനാണ് പി എസ് സി ആലോചിക്കുന്നത്.ഇതിനായി ബയോമെട്രിക് ഉപകരണങ്ങള്‍ വാങ്ങേണ്ടതുണ്ട്.ഒപ്പം ഇത് ഉപയോഗിക്കാന്‍ പ്രത്യേകം സാങ്കേതിക സംവിധാനവും ഒരുക്കണം. ക്രമക്കേട് ഒഴിവാക്കാനും വിശ്വാസ്യത വീണ്ടെടുക്കാനും പുതിയ നടപടി കാരണമാക്കുമെന്ന്  പി എസ് സി പ്രതീക്ഷിക്കുന്നു.

Find Out More:

Related Articles: