കേരളം ഉന്നയിക്കുന്ന പ്രശ്നങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന് ധനമന്ത്രി!

Divya John
 കേരളം ഉന്നയിക്കുന്ന പ്രശ്നങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന് ധനമന്ത്രി! സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ രഹസ്യനീക്കം നടത്തിയെന്ന് കേന്ദ്ര സർക്കാരിലെ തന്നെ ഉന്നതനാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഏറെക്കാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക വിഷയങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ്‌ സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക്‌ നൽകണമെന്ന നിർദേശത്തിനു പകരം അത്‌ 32 ശതമാനമായി കുറയ്‌ക്കണമെന്ന്‌ നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ്‌ പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്‌.



അർഹമായത് സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണെന്ന് ഈ വസ്തുതകൾ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. ധനകമീഷൻ ശുപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ ഗൗരവപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ധനകമീഷൻ ശുപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ്‌ കേന്ദ്ര ആസൂത്രണ കമീഷന്‌ പകരമായി നിയോഗിച്ച നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞു എന്നാണ് വാർത്ത. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക്‌ നൽകണമെന്ന നിർദേശത്തിനു പകരം അത്‌ 32 ശതമാനമായി കുറയ്‌ക്കണമെന്ന്‌ നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. നികുതി വിഹിതം കുറയ്‌ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ്‌ പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്‌.



പിന്നീട്‌ സെസും സർചാർജും വലിയതോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ്‌ സെസും സർചാർജും വർധിപ്പിച്ചത്‌. ഇതിലൂടെ സംസ്ഥാനങ്ങൾക്ക്‌ നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്‌ക്കുകയെന്ന ഗുഢതന്ത്രമാണ്‌ നടപ്പാക്കിയത്‌.
കേരളം വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷന്റെ പ്രവർത്തനത്തിലും ശുപാർശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു. അർഹമായതു സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു.



അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ്‌ വരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ ധനനയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌. ഡൽഹിയിൽ നടത്തുവാൻ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങൾ ഉയർത്തിയാണ് .
 ധനകമീഷൻ ശുപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ്‌ കേന്ദ്ര ആസൂത്രണ കമീഷന്‌ പകരമായി നിയോഗിച്ച നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞു എന്നാണ് വാർത്ത. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക്‌ നൽകണമെന്ന നിർദേശത്തിനു പകരം അത്‌ 32 ശതമാനമായി കുറയ്‌ക്കണമെന്ന്‌ നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. നികുതി വിഹിതം കുറയ്‌ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ്‌ പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്‌.



പിന്നീട്‌ സെസും സർചാർജും വലിയതോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ്‌ സെസും സർചാർജും വർധിപ്പിച്ചത്‌. ഇതിലൂടെ സംസ്ഥാനങ്ങൾക്ക്‌ നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്‌ക്കുകയെന്ന ഗുഢതന്ത്രമാണ്‌ നടപ്പാക്കിയത്‌.
കേരളം വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷന്റെ പ്രവർത്തനത്തിലും ശുപാർശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു.



അർഹമായതു സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു. അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ്‌ വരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ ധനനയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌. ഡൽഹിയിൽ നടത്തുവാൻ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങൾ ഉയർത്തിയാണ് .

Find Out More:

Related Articles: