ഓരോ പോസ്റ്റും കമൻ്റുകളും ശ്രദ്ധിക്കാൻ ആളുണ്ട്; വ്യാജവാർത്തയെങ്കിൽ അകത്താകും!

Divya John
 ഓരോ പോസ്റ്റും കമൻ്റുകളും ശ്രദ്ധിക്കാൻ ആളുണ്ട്; വ്യാജവാർത്തയെങ്കിൽ അകത്താകും! ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടോ അല്ലാതെയോയുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.അയോധ്യയിൽ തിങ്കളാഴ്ച രാമലല്ല പ്രതിമയുടെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിശിഷ്ടാതിഥികളും ക്ഷണിതാക്കളും പങ്കെടുക്കും. കനത്ത സുരക്ഷയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. 



ക്ഷേത്രത്തിന് ചുറ്റും കമാൻഡോകൾ ഉൾപ്പെടെ അയ്യായിരം പേരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം അയോധ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പേർക്ക് ചില തീവ്രവാത സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നൽകരുതെന്ന നിർദേശം മാധ്യമങ്ങൾക്ക് കേന്ദ്രം നൽകി. പത്രങ്ങൾ, ചാനലുകൾ, ഡിജിറ്റൽ മീഡിയകൾ വ്യാജമോ കൃത്രിമമോ ആയ വാർത്തകളും സാമുദായിക സൗഹാർദ്ദം തകർക്കുന്നതുമായ ഉള്ളടക്കം പങ്കുവെക്കാനോ സംപ്രേഷണം ചെയ്യാനോ പാടില്ല. സമൂഹമാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കും. വിവിധ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതാ നിർദേശം നൽകി. തെറ്റായതോ കൃത്രിമമോ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനെതിരെ മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ ശനിയാഴ്ച കർശന നിർദേശം നൽകി. സാമുദായിക സൗഹാർദത്തിന് തടസ്സമാകുന്നതും മതസ്പർദ്ധയുളവാക്കുന്നതുമായ സന്ദേശങ്ങൾ പാടില്ല.



 പ്രകോപനമുണ്ടാക്കുന്ന വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടോ അല്ലാതെയോയുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും. കനത്ത സുരക്ഷയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും കമാൻഡോകൾ ഉൾപ്പെടെ അയ്യായിരം പേരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം അയോധ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പേർക്ക് ചില തീവ്രവാത സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നൽകരുതെന്ന നിർദേശം മാധ്യമങ്ങൾക്ക് കേന്ദ്രം നൽകി.

Find Out More:

Related Articles: