മോൻസൺ മാവുങ്കാൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ!

Divya John
 ആനക്കൊമ്പിന്റെ ഉറവിടം തേടി വനം വകുപ്പ് ; മോൻസൺ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ! മോൻസൻറെ ജാമ്യാപേക്ഷ തളളിയ എറണാകുളം എസിജെഎം കോടതി പ്രതിക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിക്കേണ്ടതുണ്ടെന്ന ക്രൈംബ്രാഞ്ചിൻറെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മോൻസൺ കോടതിയിൽ പറഞ്ഞു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി 30ാം തിയതി വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടതായി അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മോൻസനെ ഉച്ചയ്ക്ക് മുമ്പായി തന്നെ കോടതിയിൽ ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മോൻസൺ കോടതിയിൽ പറഞ്ഞു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി 30ാം തിയതി വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടതായി അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മോൻസനെ ഉച്ചയ്ക്ക് മുമ്പായി തന്നെ കോടതിയിൽ ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. 


   എന്നാൽ ഉച്ചയ്ക്ക് 12.30 ഓടെ മോൻസന്റെ രക്തസമ്മർദ്ദം കൂടി. ഇതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ നാല് മണിക്കൂറോളം നിരീക്ഷണത്തിലാക്കി. വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. മോൻസൻ തട്ടിപ്പിനായി ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കണെമന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വ്യാജരേഖ ചമയ്ക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കവും പരിശോധിച്ചുവരികയാണെന്നും വരുംദിവസങ്ങളിൽ കൊച്ചിയിലെ വ്യാജപുരാവസ്തു കേന്ദ്രമായ മ്യൂസിയത്തിലും ചേർത്തലയിലെയും വീട്ടിലും എത്തിച്ച് മോൻസനെ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തും.


   മ്യൂസിയത്തിലെ ദൃശ്യങ്ങളിൽ ആനക്കൊമ്പ് കണ്ടതിനെ തുടർന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. എറണാകുളം കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആനക്കൊമ്പ് യഥാർഥമാണോയെന്നും, എവിടെ നിന്നാണ് ലഭിച്ചതെന്നു മാണ് വനംവകുപ്പ് അന്വേഷിക്കുന്നത്. മോൻസൻറെ ആഡംബര കാറുകളുടെ ശേഖരങ്ങളിൽ പത്ത് വാഹനങ്ങളുടെ വിവരങ്ങൾ തേടിയാണ് കസ്റ്റംസ് എത്തിയത്. വിദേശ നിർമ്മിത വാഹനങ്ങളുടെ രേഖകളും മറ്റും ഉദ്യോഗസ്ഥർ ശേഖരിച്ചു. കാറുകൾ വിദേശത്തു നിന്ന് നേരിട്ട് ഇറക്കിയതാണോ എന്നാണ് പരിശോധിക്കുന്നത്. കാറുകളുടെ നികുതിയടവുൾപ്പടെയുള്ള കാര്യങ്ങളിലും പരിശോധന നടത്തും. അതിനിടെ മോൻസൻറെ വീട്ടിൽ വനംവകുപ്പും കസ്റ്റസും പരിശോധന നടത്തി.

Find Out More:

Related Articles: