കന്നടത്തിൽ നിന്നും ബയോപിക് കഥയുമായി പാൻ ഇന്ത്യൻ ചിത്രം 'വിജയാനന്ദ' എത്തുന്നു! ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് കന്നടത്തിൽ നിന്നുമെത്തിയ കെജിഎഫ് ചിത്രങ്ങൾ ഇടം പിടിച്ചത്. കെജിഎഫ് തീർത്ത അലയൊലികൾ അവസാനിക്കും മുമ്പാണ് അപ്രതീക്ഷിത വിജയവുമായി കാന്താര തരംഗമുണ്ടാക്കുന്നത്. ചെറിയ ബജറ്റിലെത്തിയ ചിത്രം മൊഴിമാറ്റം നടത്തിയ എല്ലാ ഭാഷകളിലും വലിയ വിജയം നേടി. ഈ ചിത്രങ്ങൾക്കു പിന്നാലെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രമെത്തുകയാണ്. കന്നടത്തിൽ നിന്നുമുള്ള ആദ്യ ബയോപിക് എന്ന പേരുമയോടെ എത്തുന്ന വിജയാനന്ദ് ഡിസംബർ 9 ന് റിലീസാകും. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്കാര ജേതാവുമായ വിജയ് ശങ്കേശ്വരിൻ്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിത കഥയാണ് ജീവാനന്ദ എന്ന പേരിൽ വെള്ളിത്തിരയിലെത്തിക്കുന്നത്. കന്നട സിനിമകൾക്ക് വിപണി ഇന്ന് ഇന്ത്യ ഒട്ടാകെയാണ്.
മേക്കിംഗ് കൊണ്ടും ബജറ്റിൻ്റെ ബാഹുല്യംകൊണ്ടും മറ്റേതു ഇൻഡസ്ട്രിയോടും കിടപിടിക്കുന്ന രീതിയിലേക്കു ഇന്നു കന്നട സിനിമകൾ വളർന്നിരിക്കുന്നു. ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ വിആർഎൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നു വരുകയാണ് ഈ ചിത്രത്തിലൂടെ. വിആർഎൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മേൽനോട്ടത്തിൽ വിആർഎൽ ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ്. പിതാവിൻ്റെ പോരാട്ടത്തിൻ്റെ കഥ മകൻ്റെ നേതൃത്വത്തിൽ വെള്ളിത്തിരയിലെത്തിക്കുകയാണ്.ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ശ്രദ്ധേയനായ റിഷിക ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയാനന്ദ്. ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തിരുന്നു.മലയാളത്തിന് അഭിമാനമായി ഗോപി സുന്ദറാണ് ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്.
ബയോപിക് ചിത്രമെങ്കിലും സിനിമാറ്റിക്കായി കഥ പറയുകയാണ് ചിത്രത്തിലൂടെ. അതുകൊണ്ടു തന്നെ പല വൈകാരിക ഇടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ സംഗീതത്തിനു വളരെ പ്രാധാന്യമുണ്ട്. സ്റ്റണ്ട് രവി വർമ്മയും ഛായാഗ്രഹണം കീർത്തൻ പൂജാരിയും നിർവഹിക്കും. പിആർഒ: എ.എസ്. ദിനേശ്, ശബരി. തെലുങ്കിലെ യുവ താരമാണ് നിഹാൽ. റിഷിക ശർമ്മ സംവിധാനം ചെയ്ത ട്രങ്ക് എന്ന ചിത്രത്തിലൂടെയാണ് നിഹാൽ വെള്ളത്തിരയിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിൻ്റെ രണ്ടാം സിനിമ തന്നെ കന്നട സിനിമ ചരിത്രത്തിൽ ഇടം പിടിക്കുന്ന പ്രോജക്ടായി മാറിയിരിക്കുന്നു. ഒപ്പം ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആനന്ദ് ശങ്കേശ്വറും പിന്തുടർന്നു. പിന്നീട് പത്ര-മാധ്യമ രംഗവും കന്നടയിൽ വിപ്ലവം സൃഷ്ടിച്ചു. വിജയ് സങ്കേശ്വരിൻ്റെ മകൻ ആനന്ദ് ശങ്കേശ്വറിൻ്റെയും കഥയാണ് വിജയാനന്ദ എന്ന പേരിൽ വെള്ളിത്തിരയിൽ ഒരുക്കുന്നത്. വിജയാനന്തിൻ്റെ മകനായ ആനന്ദ് ഈ ചിത്രത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു; “ഒരു ബയോപിക് നിർമ്മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകൾ ഞങ്ങളെ സമീപിച്ചിരുന്നു, ഋഷികയുടെയും നിഹാലിൻ്റെ യും ആത്മാർത്ഥതയും മികച്ച തിരക്കഥയും ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എൻ്റെ അച്ഛൻ്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലർത്താൻ പറ്റിയ ആളുകളാണ് അവർ".1976-ൽ തുടങ്ങിയ വിജയ് സങ്കേശ്വരിൻ്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയാണ്. വിജയ് ശങ്കേശ്വരിൻ്റെ വിജയ യാത്രയിൽ അദ്ദേഹത്തിൻ്റെ മകൻ ഡോ. ആനന്ദ് ശങ്കേശ്വറും പിന്തുടർന്നു.