ചർമ്മാരോഗ്യത്തിന് ഈ പാനീയങ്ങൾ ട്രൈ ചെയ്യൂ!
ഈ പാനീയങ്ങൾ നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കുകയും മികച്ച ആരോഗ്യസ്ഥിതി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. എപ്പോഴും അഴകുള്ളതും ചെറുപ്പമായതുമായി കാണപ്പെടുന്നതുമായ ചർമ്മത്തിനായി നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ട ചില ഡിറ്റോക്സ് പാനീയങ്ങൾ ഇതാ. ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യകമായ പോഷകങ്ങളെ നൽകുക എന്നതാണ്. അതോടൊപ്പം നമ്മുടെ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ സംരക്ഷിച്ചു നിർത്തേണ്ടതും അത്യാവശ്യമാണ്. നമുക്കറിയാം, നിർജലീകരണം ആരോഗ്യത്തെ മാത്രമല്ല, നിങ്ങളുടെ സൗന്ദര്യത്തിനും ദോഷം വരുത്തുന്നതായി മാറും. ചർമത്തിന് സംഭവിക്കുന്ന നിർജലീകരണം കുറച്ചുകൊണ്ട് സ്വാഭാവികമായ രീതിയിൽ പരിപോഷിപ്പിക്കാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് പതിവായി ഡിറ്റാക്സ് ഡ്രിങ്കുകൾ കഴിക്കുന്നത്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡിറ്റാക്സ് ഡ്രിങ്കുകൾ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നത് വഴി നിങ്ങളുടെ ചർമ്മ കോശങ്ങളെ പരിപോഷിപ്പിക്കുന്നു.
ശരീരത്തെ മുഴുവനായി ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഈ പോഷകം നിരവധി ചർമ്മപ്രശ്നങ്ങളെ പ്രതിരോധിച്ചു നിർത്തുന്നതിന് സഹായകമാണ്. വിറ്റാമിൻ-സി സമ്പുഷ്ടമായ ഒരു ഡിറ്റാക്സ് പാനീയമാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഒരു ഗ്ലാസിൽ വെള്ളെമെടുത്ത് അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതോടൊപ്പം വേണമെങ്കിൽ ഓറഞ്ച്, പൈനാപ്പിൾ, കിവി, തുടങ്ങിയ പഴങ്ങൾ ചെറിയ കഷണങ്ങളാക്കി അരിഞ്ഞു ചേർക്കുകയും ചെയ്യാം. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കുടിക്കാം. ചേർക്കുന്ന പഴങ്ങൾ എപ്പോഴും ഫ്രഷ് തന്നെയാണെന്ന് ഉറപ്പാക്കുക. കൂടാതെ ഈ ഡ്രിങ്ക് കൂടുതൽ പ്രയോജനകരമാക്കാൻ ഒരു സ്പൂൺ ചിയ വിത്തുകൾ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. ചിയ വിത്തുകൾ നിങ്ങളുടെ ചർമ്മത്തിനും ആന്തരിക ആരോഗ്യത്തിനും നല്ലതാണ്. സി വിറ്റാമിനുകൾ നിങ്ങളുടെ ചർമ്മത്തിന് ഏറ്റവും മികച്ച ആവശ്യകമായ ഒന്നാണെന്ന് അറിയാമല്ലോ.
ആരോഗ്യവും അഴകാർന്ന ചർമത്തിന് മാത്രമല്ല വിറ്റാമിൻ സി നിങ്ങളുടെ തലമുടിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനുമെല്ലാം വളരെ ആവശ്യകവുമാണ്. ചർമ്മാരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഏറ്റവും പ്രചാരമുള്ള ടോണിക്കുകളിലൊന്നാണ് ആപ്പിൾ സിഡർ വിനെഗർ. ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ വെറും വയറ്റിലാണ്. ആപ്പിൾ സിഡെർ വിനെഗർ പതിവായി കഴിക്കുന്ന ശീലം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം മുഖക്കുരുവും ചർമ്മത്തിന്റെ മറ്റ് അവസ്ഥകളും അകറ്റി നിർത്താൻ സഹായിക്കുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ചർമ്മം, മൂത്രസഞ്ചി, വൻകുടൽ എന്നിവയിൽ അവശേഷിക്കുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള നിങ്ങളുടെ ശരീരത്തിൻ്റെ കഴിവ് ഉത്തേജിപ്പിക്കുന്നു.
ഈ ഡ്രിങ്കിൽ പുതിനയില ചേർക്കുന്നത് ചർമ്മത്തിന് ഏറ്റവും ഗുണം നൽകുന്ന പ്രവർത്തികളിൽ ഒന്നാണ്. കാരണം പുതിനയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മാത്രമല്ല ഇതിൽ നിങ്ങളുടെ ശരീരത്തെയും ചർമ്മത്തെയും സംരക്ഷിക്കുന്നതിനാവശ്യമായ ആന്റിഓക്സിഡന്റുകളെല്ലാം അടങ്ങിയിട്ടുണ്ട്. ഒരു പാത്രത്തിൽ ആവശ്യത്തിന് കുടിവെള്ളം എടുത്ത് ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ചേർക്കാം. കുറച്ച് വെള്ളരി കഷ്ണങ്ങൾ കൂടി ചേർത്ത് ഇത് നന്നായി മിക്സ് ചെയ്യുക. ഒരു പിടി കഴുകിയ പുതിന ചേർക്കുന്നത് ഈ പാനീയം സുഗന്ധ തീവ്രമാക്കി മാറ്റും. ഇത് നന്നായി ഇളക്കിയ ശേഷം കുടിക്കാം.