മലപ്പുറകാർക്ക് മുന്നില്‍ തൊഴുകൈകളോടെ എയര്‍ ഇന്ത്യ

Divya John
മലപ്പുറകാർക്ക് മുന്നില്‍ തൊഴുകൈകളോടെ എയര്‍ ഇന്ത്യ അണിനിരന്നു. അപ്രതീക്ഷിത വിമാന ദുരന്തത്തില്‍ ഞങ്ങളോട് ദയയും മനുഷ്യത്വവും കാണിച്ച കേരളത്തിലെ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്ന് കൈകൂപ്പുന്നു. ഞങ്ങള്‍ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു', എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. അപകടത്തില്‍പെട്ട 115 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. നിങ്ങളുടെ ധൈര്യം മാത്രമല്ല, ജീവന്‍ രക്ഷിക്കാനുള്ള മനുഷ്യത്വം കൂടിയാണ് എടുത്തുകാണിക്കുന്നത്.

  സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലപ്പുറംകാര്‍ക്ക് എയര്‍ ഇന്ത്യയുടെ പ്രണാമം', ട്വിറ്ററില്‍ കുറിച്ചു. ഓഗസ്റ്റ് 7 നാണ് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ 10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാര്‍ ആയിരുന്നു അപകട സമയത്ത് ഉണ്ടായിരുന്നത്. അപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. അതേസമയം കരിപ്പൂർ വിമാനാപകടത്തിൽ പിന്നിൽ അശ്രദ്ധ ഉണ്ടെന്നു കാട്ടി പോലീസ് എഫ്ഐആർ സമർപ്പിച്ചു. മഞ്ചേരി സിജെഎം കോടതിയുടെ ചുമതലയുള്ള നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കന്നത്. വിമാനാപകടം സംബന്ധിച്ച പോലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീം വ്യക്തമാക്കി.

  ലാൻഡിങ് സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.അശ്രദ്ധമായി അപകടമുണ്ടാക്കിയനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട്.അപകടത്തിൽ പൈലറ്റും കോ പൈലറ്റുമടക്കം 18 പേര്‍ മരിച്ചിരുന്നു. അപകടത്തിൻ്റെ കാരണം കണ്ടെത്താനായി ഡിജിസിഐ എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് ഡൽഹിയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.

  റൺവേയുടെ മധ്യഭാഗത്തായാണ് വിമാനം നിലംതൊട്ടതെന്നും റൺവേയിൽ വേഗത കുറയാതിരുന്ന വിമാനം റൺവേയുടെ അവസാനഭാഗത്ത് 35 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് മുൻപു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.ഒപ്പം എയര്‍ ഇന്ത്യ വിമാനത്തിൻ്റെ അപകടത്തിന് പിന്നിലെന്നു കാണിച്ചാണ് കരിപ്പൂര്‍ പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ മഞ്ചേരി സിജെഎം കോടതിയിൽ എഫ്ഐആര്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Find Out More:

Related Articles: