അധിക്യതരുടെ കണ്ണുതുറന്നു: വൈകല്യങ്ങളെ തോൽപ്പിച്ച ശശിയൂടെ ഒറ്റയാൾ പോരാട്ടം

Divya John

കാട്ടാക്കട:  വൈകല്യങ്ങളെ തോൽപ്പിച്ച്  മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ശശി വെട്ടി തെളിച്ച നടവഴി ഒടുവിൽ അധിക്യതർ ഏറ്റെടുത്തു നവീകരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന വിളപ്പിൽശാല കീഴതുനട വീട്ടിൽ ശശിയ്ക്ക്(62) ഇതുപത് വർഷം മുൻപ് ജോലിക്കിടെ ഉണ്ടായ അപകടത്തിലാണ് ശരീരം തളർന്നത്. പിന്നെ ഭാര്യയും മക്കളും കൂലിപ്പണിയെടുത്ത് ചികിത്സിച്ചു. ചലന ശേഷി കിട്ടിയെങ്കിലും വലതുകാലും കൈയ്യും തളർന്നു. ഇതോടെ വീട്ടിലേയ്ക്കുള്ള വഴിയായ കുന്നിൽ കൂടെ സഞ്ചരിക്കാൻ കഴിയാതെയായി. 

 

അതിനായി പഞ്ചായത്ത് അധിക്യതരോടും സമീപ വാസികളോടും കുന്ന് ഇടിച്ചു നിരത്തി കയറ്റം കുറച്ചുതരാൻ സഹായം തേടി എങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ശശി തന്നെ തളർന്ന കൈയ്യും കാലും ചേർത്ത് വെച്ച് മൺവെട്ടിയും പിക്കാസോയും എടുത്ത് 15 അടിയോളം ഉള്ള കുന്ന് വെട്ടി താഴ്ത്തി. പലരും കളിയാക്കാൻ അല്ലാതെ സഹായിക്കാൻ വന്നില്ല. മൂന്ന് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ 2016ൽ വഴി തെളിഞ്ഞു. ഇത് കളിയാക്കിയവർ ഉൾപ്പടെ സമീപവാസികൾക്ക് പ്രയോജനമായി. ഇപ്പോൾ ഈ  റോഡിനെ നാട്ടുകാർ "ശശി നഗർ" എന്നാണ് വിളിക്കുന്നത്.

Find Out More:

Related Articles: