തൈറോയ്ഡ് ഗര്ഭധാരണത്തിന് മുൻപേ മാറ്റണം!
ഗർഭിണിയാകും മുൻപു തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടെങ്കിൽ ഇതിന് ചികിത്സ തേടേണ്ടതും ഇത് നിയന്ത്രണത്തിൽ നിർത്തേണ്ടതും അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ എന്നിവയാണ് ഗർഭധാരണത്തെ നിയന്ത്രിയ്ക്കുന്നവ. ഇതിനാൽ തന്നെ ഹോർമോൺ പ്രശ്‌നങ്ങൾ ഗർഭകാലത്തും ഗർഭം ധരിയ്ക്കാനുമെല്ലാം പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. പ്രത്യേകിച്ചും ഹാഷിമോട്ടോ എന്ന ഓട്ടോ ഇമ്മ്യൂൺ രോഗം കാരണമാണ് തൈറോയ്ഡ് ഉണ്ടായതെങ്കിൽ. ആരോഗ്യകരമായ ഗർഭധാരണത്തിന് ഹാഷിമോട്ടോ തടസം നിൽക്കുന്നു. ഇതു പോലെ ഗർഭകാലത്ത് ഭ്രൂണ വളർച്ചയ്ക്ക് ആവശ്യമായ തോതിൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദനം നടക്കേണ്ടത് അത്യാവശ്യമാണ്. ഹൈപ്പോയെങ്കിൽ ഇത് നടക്കില്ല. ഇത് അബോർഷൻ സാധ്യതയും കുഞ്ഞിന്റെ വളർച്ചയുമെല്ലാം തടസപ്പെടുത്തുന്ന ഒന്നാണ്. തൈറോയ്ഡ് പ്രശ്‌നങ്ങളെങ്കിൽ ഇത് സ്ത്രീയുടെ ആർത്തവത്തേയും ഓവുലേഷനേയുമെല്ലാം ബാധിയ്ക്കുന്ന ഒന്നാണ്.
ഇതെല്ലാം ഗർഭധാരണത്തിന് തടസം നിൽക്കുന്ന ഘടകങ്ങളുമാണ്. കുഞ്ഞിന്റെ ബുദ്ധിയ്ക്കുണ്ടാകുന്ന പ്രശ്‌നം, വളർച്ചക്കുറവ്, തൂക്കക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങളും ഇതു കാരണം ഉണ്ടാകുന്നു. ഗർഭത്തിലെ കുഞ്ഞിന് തൈറോയ്ഡ് ഹോർമോണുകളുടെ പ്രശ്‌നം ദോഷം വരുത്തുന്നു. കുഞ്ഞിന്റെ ബുദ്ധിയ്ക്കുണ്ടാകുന്ന പ്രശ്‌നം, വളർച്ചക്കുറവ്, തൂക്കക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങളും ഇതു കാരണം ഉണ്ടാകുന്നു. കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇതു പോലെ അമ്മയ്ക്ക് ഉയർന്ന ബിപി, പ്രിക്ലാംസിയ എന്ന പ്രശ്‌നങ്ങളും തൈറോയ്ഡ് പ്രശ്‌നങ്ങൾ ഗർഭകാലത്തുണ്ടാകുന്നു.
ഇതെല്ലാം കുഞ്ഞിനു ദോഷം വരുത്തുന്ന അവസ്ഥകളാണ്. ഗർഭത്തിലെ കുഞ്ഞിന് തൈറോയ്ഡ് ഹോർമോണുകളുടെ പ്രശ്‌നം ദോഷം വരുത്തുന്നു. തൈറോയ്ഡ് വേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ആദ്യ ആഴ്ചകളിൽ തന്നെ അബോർഷൻ സാധ്യതകൾ കൂടുതലാണ്. മാസം തികയാതെയുള്ള പ്രസവം, അബോർഷൻ, കുഞ്ഞിന് ഹൃദയ സംബന്ധമായ തകരാറുകൾ, സ്റ്റിൽബർത്ത് അഥവാ ഗർഭാവസ്ഥയിൽ തന്നെ മരിച്ച കുഞ്ഞിനെ പ്രസവിയ്ക്കുക തുടങ്ങിയ അവസ്ഥകൾക്ക് ഇത് കാരണമാകും. മാത്രമല്ല, മൂഡുമാറ്റവും ഹോർമോൺ പ്രവർത്തനത്തിലെ അസന്തുലിതാവസ്ഥ കാരണമുണ്ടാകുന്ന ഒന്നാണ്. മൂഡ് സ്വിങ്‌സ്, അകാരണമായി ദേഷ്യവും സങ്കടവും വരിക, ടെൻഷൻ വരിക എന്നിവയെല്ലാം തന്നെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്നു.