ആരാണ് അരൂജ ടീച്ചർ? പക്ഷെ ടിവി ക്ലാസ് യഥാര്‍ഥ ക്ലാസിന് പകരമാകില്ല എന്നും അരൂജ ടീച്ചർ പറയുന്നു
ആരാണ് അരൂജ ടീച്ചർ? പക്ഷെ ടിവി ക്ലാസ് യഥാര്‍ഥ ക്ലാസിന് പകരമാകില്ല എന്നും അരൂജ ടീച്ചർ പറയുന്നു. ഒറ്റ ദിവസം കൊണ്ടാണ് ഈ രണ്ടു ടീച്ചേഴ്സും കേരളം കരയുടെ ഹരമായി മാറിയത്. മാത്രമല്ല ഹയര്‍ സെക്കണ്ടറി അധ്യാപകരായ അരൂജ എം വിയും രതി എസ് നായരും താരങ്ങളാണ്. ആദ്യമായി ജൂൺ ഒന്നിന് ടിവി വഴിയാണ് അധ്യയന വര്‍ഷം ആരംഭിച്ചത്. ഇതോടെ ഞൊടിയിടയിൽ സെലിബ്രിറ്റികളായത് ഒരു പറ്റം അധ്യാപകരായിരുന്നു.
ഇപ്പോള്‍ കാട്ടാക്കട പൂവച്ചൽ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഞാൻ. കളമശ്ശേരി ഗവൺമെൻ്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ് എനിക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്ന രതി ടീച്ചര്‍.ഞങ്ങള്‍ രണ്ടു പേരും ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരാണ്. തിരുവനന്തപുരം ഗവൺമെന്‍റ് വിമൻസ് കോളേജിൽ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇ ട്യൂബ് ഇംഗ്ലീഷ് എന്ന പേരിൽ ഞങ്ങള്‍ നാല് ഇംഗ്ലീഷ് ടീച്ചേഴ്സ് കഥ പറഞ്ഞു. കൈറ്റ് വിക്ടേഴ്സിൽ വെച്ചായിരുന്നു ഷൂട്ടിങ്.
പഠിപ്പിക്കലല്ല, കഥ പറച്ചിൽ. അത് ഇപ്പോഴും സമഗ്രയുടെ പോര്‍ട്ടലിലുണ്ട്. അതാണ് ലോക്ക്ഡൗൺ കാലത്ത് എല്ലാവരും കാണാൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞത്. കുട്ടികളെ എൻഗേജ് ചെയ്യിക്കാനായി കാണാൻ പറഞ്ഞതാണ്.ഞങ്ങള്‍ സംസ്ഥാന ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലെ സ്റ്റേറ്റ് റിസോഴ്സ് ടീമിലെ അംഗങ്ങളാണ്. സര്‍ക്കാരുമായും എസ്‍സിഇആര്‍ടിയുമായും ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കും അവസരം കിട്ടിയതെന്ന് കരുതുന്നു.
ആദ്യമായാണ് ഇൻ്ററാക്ടീവ് ഓൺലൈൻ ക്ലാസുകള്‍ എടുക്കുന്നത്. പക്ഷെ മുൻപ് എജ്യൂക്കേഷൻ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. കുറച്ചു നാള്‍ മുൻപ് കൈറ്റ് വിക്ടേഴ്സ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ചുമതലയുള്ള പി കെ ജയരാൻ ഇ ക്യൂബ് ഇംഗ്ലീഷ് എന്ന പേരിൽ പിള്ളേരോട് കഥ പറയാനുള്ള പ്ലാറ്റ് ഫോൺ തയ്യാറാക്കിയിരുന്നു. ഇൻ്ററാക്ടീവ് അല്ല, വീഡിയോ സെഷനാണ്. എസ്‍സിആര്‍ടിയുടെ പല പ്രോജക്ടുകളിലും സജീവായ ടീച്ചേഴ്സിനെ റാൻഡം ആയിട്ട് തെരഞ്ഞെടുക്കുകയായിരുന്നു. ഞങ്ങള്‍ മാത്രമല്ല, വേറെയും ടീച്ചേഴ്സ് വരുംദിവസങ്ങളിൽ ഉണ്ടാകും.
പക്ഷെ രണ്ട് പേര്‍ ചേര്‍ന്നുള്ള ടീച്ചിങ് വിജയകരമായതുകൊണ്ട് ടീം ടീച്ചിങ് തന്നെ മതിയെന്നൊരു തീരുമാനമെടുത്തിട്ടുണ്ട്. പിന്നെ ഓരോ ടീച്ചേഴ്സിൻ്റെയും കംഫര്‍ട്ട് പോലെ. ഈ സമയത്ത് ഇങ്ങനെയൊരു പദ്ധതി തുടങ്ങിയതിനു കാരണങ്ങളുണ്ട്. പാൻഡമിക് ആണ്, സൂക്ഷിക്കണം. എന്നാൽ അത് വിദ്യാഭ്യാസത്തിനുള്ള നമ്മുടെ വിലപ്പെട്ട സമയം കളയാനും പാടില്ല. അതുകൊണ്ടു തന്നെയാണല്ലോ പ്രളയകാലത്തും മറ്റും സ്കൂളുകള്‍ അതിവേഗം തുറക്കാൻ സാധിക്കുന്നത്.
നമ്മുടെ വിദ്യാഭ്യാസ മേഖല ഇങ്ങനെ മികച്ചു നിൽക്കുന്നതു കൊണ്ടാണല്ലോ നമുക്ക് കേരള മോഡൽ എന്നു പലതിനെയും വിളിക്കാൻ സാധിക്കുന്നത്.ഒപ്പം ഇത് ഒരിക്കലും യഥാര്‍ഥ ക്ലാസ് റൂമിന് പകരമാകില്ല. ക്ലാസ് റൂമിൽ നിന്ന് വരുന്ന ചര്‍ച്ചയിൽ നിന്ന് പാഠം മുൻപോട്ടു പോകണം. കുട്ടികളുടെ സോഷ്യലൈസേഷൻ ക്ലാസ് മുറിയിൽ നിന്നേ ഉണ്ടാകൂ. ഇങ്ങനെ ഓൺലൈനിൽ കുറേ പാഠങ്ങള്‍ ലഭിച്ചതു കൊണ്ടോ നെറ്റിൽ കുറേ ക്ലാസ് കിട്ടിയതു കൊണ്ടോ ഒരു വ്യക്തി വ്യക്തിയാകുന്നില്ല.
അതിന് അവര്‍ പഴയതു പോലെ ക്ലാസിൽ വരികയും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും വേണം. ഓണാഘോഷവും ഔട്ടിങും എല്ലാം വേണം. ഓൺലൈൻ ക്ലാസ് ഒരിക്കലും അതിന് പകരമല്ല. പക്ഷെ ഇത് കുട്ടികള്‍ക്ക് റിവിഷനു വേണ്ടിയും വീണ്ടും ക്ലാസുകള്‍ കേള്‍ക്കാനും ഉപയോഗിക്കാം. പിന്നെ, ഓൺലൈൻ ക്ലാസും ടിവി ക്ലാസുകളും തമ്മിൽ വ്യത്യാസമുണ്ട്. കൈയ്യെടുക്കുന്നതുവരെ ക്യാമറാമാൻ പറയുന്നതു പോലെയാകണം.
സര്‍ക്കാരും അതുതന്നെയാണ് ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. പ്രളയത്തെയൊക്കെ അതിജീവിച്ചതു പോലെ പ്രബുദ്ധകേരളം ഇതിനെയും അതിജീവിക്കട്ടെ. 8-ാം ക്ലാസ് മുതൽ മുകളിലേയ്ക്ക് തുറക്കുമെന്നും ഷിഫ്റ്റ് വരുമെന്നൊക്കെ കേള്‍ക്കുന്നുണ്ട്. ജൂലൈ വരെ അഞ്ച് വീഡിയോ ലെസണുകളാണ് തയ്യാറാക്കിയിരിക്കുന്നത്.