വ്യക്തികളുടെ മൊബൈൽ നമ്പർ ചോർത്തുന്നു

Divya John

കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സിറ്റിസൺഷിപ് പെർസെപ്ഷൻ സർവേയുടെ മറവിൽ വ്യക്തികളുടെ മൊബൈൽ നമ്പർ ചോർത്തുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത നമ്മൾ പുറത്ത് വിടുകയാണ്.

 

 

 

   ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ സാധിക്കുന്ന നഗരങ്ങളെ കണ്ടെത്തുവാനാണ് ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സർവ്വേ നടത്തുന്നത്.

 

 

  ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാർവി ഡാറ്റ മാനേജ്‌മന്റ് കമ്പനിക്കാണ്, സർവ്വേ നടത്തുന്നതിനാവശ്യമുള്ള വിവരങ്ങൾ ശേഖരിക്കാനും   ഒപ്പം ഇതിന്റെ വെബ്സൈറ്റ് തയ്യാറാക്കാനുമുള്ള ചുമതല.

 

 

 

   സൗർവേയിൽ ഇപ്രകാരമാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.  നമ്മുടെ സംസ്ഥാനും താമസിക്കുന്ന നഗരവും പിന്നെ നമ്മുടെ ഭാഷയുമാണ് ആദ്യത്തെ ചോദ്യങ്ങൾ. പിന്നീട് നമ്മുടെ പ്രായം രേഖപ്പെടുത്തണം.

 

 

 

 

   തുടർന്ന്  നമ്മൾ താമസിക്കുന്ന നഗരത്തിൽ കഴിഞ്ഞ ഏഴു മാസമായി താമസിക്കുന്നുണ്ടോ എന്ന വിവരം അറിയിക്കണം. അതിനു തൊട്ടു താഴെയാണ് നമ്മുടെ പേരും, മൊബൈൽ നമ്പറും, ജൻഡറും അന്വേഷിക്കുന്നത്.

 

 

 

 

   സ്വാഭാവികമായും ഒരു സർവ്വേ നടത്തുമ്പോൾ വ്യക്തികളുടെ മൊബൈൽ നമ്പർ ചോദ്യാവലിയിൽ ഉൽപ്പെടുത്താറില്ല.  എന്നാൽ ഇവിടെ ഈ സർവേയിൽ മൊബൈൽ നമ്പർ അനിവാര്യമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

 

 

 

 

   ഒരു സ്വകാര്യ കമ്പനിക്കു നമ്മുടെ മൊബൈൽ നമ്പർ ലഭിക്കുകയാണെങ്കിൽ അത് ഏതെല്ലാം രീതിയിലായിരിക്കും ദുരുപയോഗചെയ്യപ്പെടുക  എന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നതു.

 

 

 

   സിറ്റിസൺഷിപ് സർവേയുടെ ഭാഗമായി കേരളത്തിൽ നിന്നും തിരുവനന്തപുരവും  കൊച്ചിയുമാണ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ഈ രണ്ടു നഗരങ്ങളിലെയും ജനങ്ങളായിരിക്കും ഈ സർവേയിൽ പങ്കെടുക്കേണ്ടി വരുക.

 

 

 

    ഇതിൽ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വസ്തുത ഇതേ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ മുൻ സർവേകളിൽ വ്യക്തികളുടെ ഫോൺ നമ്പറുകൾ ചോദിച്ചിരുന്നില്ല. മാത്രമല്ല ഇത്തവണ നടത്തുന്ന സർവേയിൽ പൊതു പങ്കാളിത്തം ആകര്ഷിക്കുവാനായി  ക്യാഷ് പ്രൈസുകളും നൽകുന്നുണ്ട്.

 

 

 

   വിജയികൾക്ക് മേയറുമായും സിറ്റി പോലീസ് കമ്മീഷണറുമായും സംവദിക്കുവാനുള്ള  അവസരവുമുണ്ടാകും.  നമുക്കറിയാം,വ്യക്തി വിവരങ്ങൾ വിറ്റു  എന്ന ആരോപണത്തെ തുടർന്ന് ഫേസ്ബുക്കിനെതിരെ യുഎസ്  ഫെഡറൽ കോടതി കേസെടുത്തത്തിരുന്നു.

 

 

 

 

    യൂറോപ്യൻ രാജ്യങ്ങളിൽ മറ്റും വ്യക്ത്തി വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുവാനായി General Data Protection Regulation ആക്ട് പോലുള്ള നിയമങ്ങൾ  ഉണ്ട്. എന്നാൽ അത്തരത്തിലുള്ള ശക്തമായ ആക്ടുകളൊന്നും ഇവിടെയില്ല എന്ന്ത മാത്രമല്ല ഇപ്പോൾ ഒരു സ്വകാര്യ  കമ്പനിക്കു  തോന്നുംപോലെ ഫോൺനമ്പറുകൾ ചോർത്തുവാനുള്ള സാഹചര്യത്തിന്  സർക്കാർ തന്നെ വലംവെച്ചുകൊടുക്കുന്നു

Find Out More:

Related Articles: