ഫെബ്രുവരിയിൽ വില്പനക്കെത്തുന്ന 5 മികച്ച ഫോണുകൾ!

Divya John
ഫെബ്രുവരിയിൽ വില്പനക്കെത്തുന്ന 5  മികച്ച ഫോണുകൾ! പുതുവർഷത്തിലെ ആദ്യ മാസത്തിൽ തന്നെ ധാരാളം പുത്തൻ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി. സാംസങ് ഗാലക്‌സി M02s, എംഐ 10i, ഒപ്പോ റെനോ 5 പ്രോ 5ജി, ലാവയുടെ പുത്തൻ ബജറ്റ് സ്മാർട്ട്ഫോണുകൾ, സാംസങ് ഗാലക്‌സി S21 ശ്രേണി, വിവോയിൽ നിന്നും Y12s, Y51A, Y20G, Y31 എന്നിങ്ങനെ പോകുന്നു 2021 ജനുവരിയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളുടെ നിര. ഫെബ്രുവരി മാസത്തിലും പുത്തൻ സ്മാർട്ട്ഫോൺ ലോഞ്ചുകൾക്ക് ക്ഷാമം തീരെയില്ല. ഷവോമി, റിയൽമി, പോക്കോ, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ഫെബ്രുവരിയിൽ പുത്തൻ സ്മാർട്ട്ഫോൺ ലോഞ്ചുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന 5 പുത്തൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12.5 സ്കിന്നിലാണ് എംഐ 11 പ്രവർത്തിക്കുന്നത്.

12 ജിബി LPDDR5 റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ ആണ് എംഐ 11-ന്റെ ഹൃദയം. 108 മെഗാപിക്സൽ പ്രധാന ക്യാമറ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ ടെലിഫോട്ടോ മാക്രോ സെൻസർ എന്നിവ ചേർന്നതാണ് എംഐ 11-ന്റെ പ്രധാന കാമറ. എംഐ ടർബോചാർജ് 55W വയർ, 50W വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന 4,600 എംഎഎച്ച് ബാറ്ററിയാണ് എംഐ 11-ൽ.ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യൻ വിപണിയിലേക്ക് പുത്തൻ 5ജി സ്മാർട്ട്ഫോൺ ശ്രേണിയായ റിയൽമി X7 അടുത്ത ഫെബ്രുവരി 4ന് അവതരിപ്പിക്കും. റിയൽമി X7 5ജി എന്ന അടിസ്ഥാന മോഡലും റിയൽമി X7 5ജി പ്രോ എന്ന പ്രീമിയം മോഡലും ചേർന്നതാണ് റിയൽമി X7 ശ്രേണി. അടിസ്ഥാന മോഡലായ റിയൽമി X7 5ജിയ്ക്ക് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ്. മീഡിയടെക് ഡൈമെൻസിറ്റി 800 U SoC ആയിരിക്കും പ്രോസസ്സർ. . 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് റിയൽമി X7 5ജിയ്ക്ക്. 50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,300mAh ബാറ്ററിയാണ് ഹാൻഡ് സെറ്റിൽ.മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറയാണ് ഫോണിൽ.32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഹാൻഡ്സെറ്റിനുണ്ട്. 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് റിയൽമി X7 5ജി പ്രോയ്ക്ക്.ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12.5 സ്കിന്നിലാണ് എംഐ 11 പ്രവർത്തിക്കുന്നത്.

12 ജിബി LPDDR5 റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ ആണ് എംഐ 11-ന്റെ ഹൃദയം. 108 മെഗാപിക്സൽ പ്രധാന ക്യാമറ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ ടെലിഫോട്ടോ മാക്രോ സെൻസർ എന്നിവ ചേർന്നതാണ് എംഐ 11-ന്റെ പ്രധാന കാമറ. എംഐ ടർബോചാർജ് 55W വയർ, 50W വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന 4,600 എംഎഎച്ച് ബാറ്ററിയാണ് എംഐ 11-ൽ.ജനുവരിയോടെ തുടക്കത്തിൽ എത്തിയ ഗാലക്‌സി M02s-നേക്കാൾ വിലക്കുറവിൽ ഗാലക്‌സി M02 ഫെബ്രുവരി 2-ന് വിപണിയിലെത്തും.

 ആമസോൺ വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 7000 രൂപയിൽ താഴെയായിരിക്കും സാംസങ് ഗാലക്‌സി M02-ന്റെ വില. 6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി M02-ന്. 5,000 എംഎഎച്ച് ബാറ്ററി ഫോണിനുണ്ടാകും എന്ന് ആമസോൺ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇത് ഇന്ത്യയിലേക്കുള്ള പുത്തൻ സാംസങ് ഫോൺ യൂറോപ്പിൽ അവതരിപ്പിച്ച ഗാലക്‌സി A02s ഫോണിന്റെ റീബ്രാൻഡഡ്‌ വകഭേദം ആണെന്നുള്ള സൂചന നൽകുന്നു. 

2 ജിബി റാം + 32 ജിബി മെമ്മറി, 3 ജിബി റാം + 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ട പതിപ്പുകളിൽ സാംസങ് ഗാലക്‌സി M02 പ്രതീക്ഷിക്കാം. ഡ്മി നോട്ട് 9 ശ്രേണിയുടെ പിൻഗാമി റെഡ്മി നോട്ട് 10 ഫെബ്രുവരിയിൽ വില്പനക്കെത്തും. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് പുത്തൻ ശ്രേണിയിലുണ്ടാവുക. ബ്രോൺസ്, ബ്ലൂ, ഗ്രെ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വില്പനക്കെത്തുന്ന റെഡ്മി നോട്ട് 10 പ്രോ 2 റാം ഓപ്ഷനിലും 3 സ്റ്റോറേജ് ഓപ്ഷനുകളിലും ലഭിക്കും. 4 ജിബി, 6 ജിബി റാമുള്ള 3 പതിപ്പുകളിൽ റെഡ്മി നോട്ട് 10 വില്പനക്കെത്തും. 120Hz റിഫ്രഷ് റേറ്റുള്ള ഐപിഎസ് എൽസിഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 735G പ്രോസസ്സർ എന്നിവയാണ് ഇതുവരെ റെഡ്മി നോട്ട് 10 ശ്രേണിയെപറ്റി ലഭ്യമായ വിവരങ്ങൾ.

Find Out More:

Related Articles: