ലാലിയുടെ മകനായി വിജയ് ബാബു: ചിത്രീകരണം പൂർത്തിയായി "മദർ മേരി"! പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു മദർ മേരിയുടെ ചിത്രീകരണം. വിജയ് ബാബുവാണ് മകനെ അവതരിപ്പിക്കുന്നത്. ലാലി പി എം ആണ് അമ്മ വേഷം ചെയ്യുന്നത്.. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെയായി കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അവർ പങ്കുവെക്കാറുണ്ട്. എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിക്കുന്നത് ഫർഹാദ്, ഹത്തിക്ക് റഹ്മാൻ എന്നിവർ ചേർന്നാണ്.
അമ്മ മകൻ ബന്ധത്തിന്റെ തീവത്രയെക്കുറിച്ച് പറഞ്ഞ് സിനിമകൾ ഏറെ വന്നിട്ടുണ്ട്. ആ ഗണത്തിൽ പെടുത്താവുന്നൊരു ചിത്രമാണ് മദർ മേരി.ബാനർ - മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം - ഫർഹാദ്, ഹത്തിക്ക് റഹ്മാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം - സന്തോഷ്കുമാർ, കല - ലാലു തൃക്കുളം, കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം - എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് - എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് - പ്രശാന്ത് കൽപ്പറ്റയും നിർവഹിച്ചിരിക്കുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളും ഓർമ്മക്കുറവും കാരണം ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്നൊരു അമ്മ. അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ വിവാഹമോചിതനായ മകൻ എത്തുന്നു. അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുന്നു. സംരക്ഷണം ഏറ്റെടുത്ത ജയിംസ് കാലക്രമേണ അമ്മച്ചിയുടെ ശത്രുവായി മാറുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിൻ്റെ വിഷയം. നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു വടകര, സീന കാതറിൻ, പ്രസന്ന, അൻസിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.