വൈറ്റില പാലവും ചില ട്രോളുകളും!

Divya John
വൈറ്റില പാലവും ചില ട്രോളുകളും! വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണ രീതിയിൽ പിശകുണ്ടെന്നും മൂന്ന് കാറുകളുമായി വരുന്ന കണ്ടെയ്നർ ലോറികൾക്ക് വൈറ്റിലയിലെത്തുമ്പോൾ മെട്രോ പാലത്തിനടുത്ത് തല കുനിക്കേണ്ടി വരുമെന്ന് പറഞ്ഞ വ്യക്തിയാണ് പൊതുപ്രവർത്തകൻ ബെന്നി ജോസഫ്. എന്നാൽ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം മുതൽ ട്രോൾ പൂരമാണ്. പച്ചയ്ക്ക് പറയുന്നു എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ ബെന്നിയുടെ ഈ വീഡിയോയ്ക്ക് ലഭിച്ച മറുപടിയായിരുന്നു ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ വൈറ്റില മേൽപ്പാലത്തിലൂടെ സുഗമമായി കണ്ടെയ്നർ ലോറി കടന്നു പോയത്. ഇതിൻ്റെ വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് ബെന്നിയെ ട്രോളി നിരവധി പേർ രംഗത്തെത്തിയത്.

 ബെന്നിയുടെ പാളിപ്പോയ പരാമർശത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ താരങ്ങളായ സാബുമോൻ അബ്ദുസമദും ഹരീഷ് പേരടിയും. ഇതേ തുടർന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യത്തിലെ വിമർശനങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടിയും, സാബുമോൻ അബ്ദുസമദും. ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്. 'പ്രശനവശാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു വണ്ടിയുടെ പണി ഇന്ന് എവിടെയോ തുടങ്ങിയിരിക്കുന്നു..' 'അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ആ വണ്ടി കേരളത്തിൽ പ്രത്യേകിച്ചും എറണാകുളത്തെ വൈറ്റിലയിൽ എത്താനുള്ള സാധ്യത തെളിഞ്ഞ് കാണുന്നു. ശത്രു സംഹാരത്തിനായി പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും. എന്നും പാലത്തിന്റെ അടിയിൽ നിന്ന് പച്ചക്ക് മന്ത്രങ്ങൾ ഉരുവിട്ടാൽ കൂടുതൽ ഗുണമുണ്ടാവും.

' കൂടാതെ നിരവധി പേരാണ് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് സൈബറിടത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. നടനും ബിഗ്ബോസ് താരവുമായ സാബുമോൻ അബ്ദുസമദും സർക്കാസ്റ്റിക്കായി ഇതിനെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. വിമർശകർക്കുള്ള മറുപടിയായാണ് സാബുമോൻ്റെ കുറിപ്പ് സൈബറിടം കാണുന്നത്. ഒപ്പം സാബുമോൻ്റെ കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ഇത്രയും വലിയ ടെക്‌നോളജി കേരളത്തിൽ കൊണ്ട് വന്ന ഇടത് പക്ഷ സർക്കാരിന് അഭിനന്ദനങ്ങൾ. ഇതുപോലെ ഒരു പാലം വാരണാസിയിൽ പോലും ഇല്ല. നാഷണൽ ഹൈവേയിൽ കേന്ദ്രത്തിന്റെ കാശ് ഉപയോഗിച്ച് മോഡിജി കാണിച്ച അല്ഫുതം. #റെസ്‌പെക്ട് #നാമോ #വിഫോർവാഴ' 

Find Out More:

Related Articles: