ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും നഷ്ടമാകുമോ? വരാൻ പോകുന്ന പണി എന്ത്?

Divya John
മത്സരങ്ങൾക്ക് അവസരം നൽകാതെ എതിരാളികളെ പണവും ശക്തിയും ഉപയോഗിച്ച് ഇല്ലാതാക്കുന്നതാണ് ഫേസ്ബുക്കിന്റെ രീതിയെന്നും സോഷ്യൽമീഡിയകളുടെ ഇടയിൽ സ്വേച്ഛാധിപത്യപരമായ പെരുമാറ്റമാണ് നടത്തുന്നതെന്നുമാണ് ടെക്നോളജി ഭീമനായ ഫേസ്ബുക്കിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനെതിരെ അമേരിക്കൻ ഫെഡറൽ ട്രെയ്ഡ് കമ്മിഷനും (എഫിടിസി) 48 സ്‌റ്റേറ്റുകളും ചേർന്ന് സമാന്തര ആന്റിട്രസ്റ്റ് കേസുകൾ ഫയൽ ചെയ്തിരിക്കുകയാണ്. തങ്ങളുടെ എതിരാളികളായി വരുന്ന ടെക്‌നോളജി കമ്പനികളെ വിലക്ക് വാങ്ങി മത്സരം ഇല്ലാതാക്കി വിപണിയിൽ മുന്നിലെത്തുന്ന ഫേസ്ബുക്കിന്റെ തന്ത്രത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് യുഎസിലെ സ്റ്റേറ്റുകൾ കേസ് നൽകിയത്. ഒരിക്കൽ തങ്ങളുടെ എതിരാളിയായി വളർന്ന് വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പിനെയും ഇൻസ്റ്റഗ്രാമിനെയും വില കൊടുത്ത് വാങ്ങിയത്.

ന്യൂയോർക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിന്റെ നേതൃത്വത്തിലുളള കൂട്ടായ്മയാണ് കമ്പനിക്കെതിരെയുള്ള സംയുക്ത നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിനെ 2014ൽ ആയിരുന്നു ഫേസബുക്ക് സ്വന്തമാക്കിയത്. 19 ബില്യൺ ഡോളർ ചെലവിട്ടായിരുന്നു വാട്സ്ആപ്പിനെ കമ്പനിയുടെ ഭാഗമാക്കിയത്.2012ൽ ഒരു ബില്യൺ ഡോളർ കൊടുത്താണ് ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിനെ കമ്പനി വാങ്ങിയത്.ഏകദേശം ഒരു രാജ്യം മുഴുവനായും ഫേസ്ബുക്കിന്റെ തന്ത്രങ്ങളെ എതിർക്കുകയാണ്. 2012ൽ ഒരു ബില്യൺ ഡോളർ കൊടുത്താണ് ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിനെ കമ്പനി വാങ്ങിയത്. മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിനെ 2014ൽ ആയിരുന്നു ഫേസബുക്ക് സ്വന്തമാക്കിയത്. 19 ബില്യൺ ഡോളർ ചെലവിട്ടായിരുന്നു വാട്സ്ആപ്പിനെ കമ്പനിയുടെ ഭാഗമാക്കിയത്.

 ഈ സമയത്ത് വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും വിൽക്കാൻ ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗ് തയ്യാറായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഫേസ്ബുക്കിനെതിരെ നിയമനടപടി ശുപാർശ ചെയ്ത് ഹർജി സമർപ്പിച്ചതോടെ കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞു.എന്നാൽ സങ്കീർണമായി നിയമനടപടികളെ തുടർന്ന് ഫേസ്ബുക്കിന് വാട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചെക്ക് സേർച് എൻജിനായ സെസ്‌നം (Seznam) ആണ് ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചത്. ഗൂഗിളിനോട് മത്സരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് കമ്പനി ഉന്നയിച്ച പ്രധാന ആരോപണം. ഇതിന് പിഴയായി 417 ദശലക്ഷം ഡോളർ ഈടാക്കണമെന്നും കമ്പനി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ഫേസ്ബുക്കിനെ കൂടാതെ ഗൂഗിൾ, ആമസോൺ, ആപ്പിൾ തുടങ്ങിയ കമ്പനികൾക്കെതിരെയും ഇത്തരത്തിൽ നിയമനടപടികൾ ഉണ്ടായിട്ടുണ്ട്.

Find Out More:

Related Articles: