ആമസോൺ സൈറ്റ് ഇനി മുതൽ മലയാളത്തിലും

Divya John
ആമസോൺ സൈറ്റ് ഇനി മുതൽ മലയാളത്തിലും ലഭ്യം. വസ്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ്, ഗിഫ്റ്റിംഗ് ഇനങ്ങൾക്ക് ആവശ്യക്കേറുന്ന ഈ സീസണിൽ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി ആമസോൺ ഷോപ്പിംഗ് സൈറ്റ് നാല് ഭാഷകളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ 300 കോടി ജനങ്ങൾക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ആമസോൺ വ്യക്തമാക്കി. കൊവിഡ് കാലത്ത് രാജ്യത്തെ മുൻനിര നഗരങ്ങളിലെ ആളുകളെക്കാൾ കൂടുതൽ ഗ്രാമത്തിലുള്ളവർ ആമസോൺ വഴി അവശ്യസാധനങ്ങളും മറ്റ് ഉത്പന്നങ്ങളും വാങ്ങിയിട്ടുണ്ട്. ഇത് ഇപ്പോഴും തുടരുന്നതിനാലാണ് സാധാരണക്കാർക്ക് സേവനം എത്തിക്കുന്നതിന്റെ ഭാഗമായി ആമസോൺ വിവിധ ഭാഷയിൽ അതിന്റെ ആപ്പും വെബ്സൈറ്റും ലഭ്യമാക്കാൻ തീരുമാനിച്ചത്.

 മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഇപ്പോൾ ആമസോൺ.ഇൻ ഷോപ്പിംഗ് ആപ്പ്, ഡെസ്ക്ടോപ്പ് സൈറ്റുകൾ എന്നിവ ലഭ്യമാകും. ഇന്ത്യയിൽ ഇതിനകം തന്നെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ ആമസോൺ വെബ്സൈറ്റും ആപ്പും ലഭ്യമാണ്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ടയർ 1, 2, 3 നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കിടയിൽ ഹിന്ദി ഭാഷയുടെ സ്വീകാര്യത 3 മടങ്ങ് വർധിച്ചതായും കമ്പനി പറഞ്ഞു.2018ലാണ് ആമസോൺ ഷോപ്പിംഗ് സൈറ്റിൽ ഹിന്ദി ഭാഷ ഉൾപ്പെടുത്തിയത്. അന്നത് വലിയ സ്വീകരത്യ നേടിയിരുന്നു. ഇതേ തുടർന്നാണ് കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളും ഉൾപ്പെടുത്തിയതെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

 ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനായി ചിത്രങ്ങൾക്കൊപ്പം വീഡിയോയും ഉൾപ്പെടുത്തുകയും വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താൻ ആമസോൺ ഷോപ്പിംഗ് ആപ്ലിക്കേഷനിൽ മാർച്ചിൽ അലക്‌സയും അവതരിപ്പിച്ചിരുന്നു.ഉപഭോക്താക്കൾ മികച്ച അനുഭവം സാധ്യമാക്കുന്നതിനായി ആമസോൺ നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്.ലോക്ക് ഡൗണിനുശേഷം ടയർ- II,ടയർ -III നഗരങ്ങളിൽനിന്നായി നിരവധി ഉപഭോക്താക്കൾ പുതുതായി ആമസോണിൽ എത്തിയിട്ടുണ്ട്.

 ഓഗസ്റ്റിൽ നടന്ന ആമസോണിന്റെ പ്രൈം ഡേ സെയിൽ ഇവന്റിൽ 2019നേക്കാൾ ഇരട്ടിയിലധികം ഉപയോക്താക്കൾ പ്രൈം അംഗത്വത്തിനായി സൈൻ അപ്പ് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ അംഗങ്ങളിൽ 65 ശതമാനത്തിലധികം പേരും 10 ഇന്ത്യൻ നഗരങ്ങൾക്ക് പുറത്തുനിന്നുള്ളവരാണ്. ഇതുംകൂടി പരിഗണിച്ചാണ് കമ്പനി വിവിധ ഭാഷയിൽ സൈറ്റ് ലഭ്യമാക്കിയത്. 

Find Out More:

Related Articles: