ഞാൻ വിശദീകരണം കൊടുത്തിട്ടും പക്ഷേ വിലക്ക് മാറ്റിയ വാർത്ത വന്നില്ല; നവ്യയുടെ വാക്കുകൾ ഇങ്ങനെ!

Divya John
 ഞാൻ വിശദീകരണം കൊടുത്തിട്ടും പക്ഷേ വിലക്ക് മാറ്റിയ വാർത്ത വന്നില്ല; നവ്യയുടെ വാക്കുകൾ ഇങ്ങനെ! ഏതൊരു ആർട് ഫോം ആണെങ്കിലും ട്രെയിൻഡ് ആയിരിക്കുന്നതാണ് എപ്പോഴും നല്ലത്. എങ്കിൽ പോലും നമുക്ക് ജന്മനാ ഉള്ളൊരു കഴിവുണ്ട്, ആ കഴിവിനെ മാത്രമേ നമുക്ക് ചെത്തി മിനുക്കി എടുക്കാൻ സാധിക്കൂ. ഉള്ളിൽ ഒരു ടാലന്റ് ഉണ്ടെങ്കിൽ നമുക്കതിനെ വളർത്താം, ട്രെയിൻ ചെയ്തെടുക്കുന്നതിന് ഒരു കൃത്രിമത്വം ഉണ്ടാകും. പണ്ട് ഞാൻ ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെയാണ് ആളുകൾക്ക് ഇഷ്ടപ്പെട്ടത്. ബാലാമണി പോലുള്ള കഥാപാത്രങ്ങളാണ് എനിക്ക് ആളുകളുടെ ഉള്ളിൽ സ്ഥാനം നൽകിയത്- ക്യൂ വിനു നൽകിയ അഭിമുഖത്തിൽ നവ്യ പറയുന്നു. ഞാൻ ഒരു അഭിനേതാവ് ആണെന്ന് പോലും തിരിച്ചറിയാത്ത കാലത്താണ് നന്ദനം എല്ലാം ചെയ്തത്. എന്നെ ആളുകൾ ആദ്യം വിളിച്ചത് ബാലാമണി എന്നാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ നമ്മൾ വികസിപ്പിച്ചെടുക്കുന്ന കാര്യങ്ങൾക്ക് അതിന്റെതായ മികവ് ഉണ്ടാകും. 



നമുക്ക് ആളുകളുമായി സഹാനുഭൂതിയോടെ ഇടപഴകാൻ സാധിക്കണം, നമ്മുടെ മുൻപിൽ ഇരിക്കുന്ന ആളിനെ എനിക്ക് ഫീൽ ചെയ്യാൻ സാധിക്കുന്നു എങ്കിൽ എനിക്ക് ഒരു അഭിനേതാവ് എന്ന നിലയിൽ കാര്യങ്ങൾ ചെയ്തു ഫലിപ്പിക്കാൻ എളുപ്പമാകും. എന്റെ കാര്യം അങ്ങനെയാണ്, മറ്റുള്ളവരെ കുറിച്ച് എനിക്കറിയില്ല. പെർഫോമൻസ് വളരെ പ്രധാനമാണ്, പെർഫോമൻസ് മാത്രമല്ല പ്രൊഡക്ഷൻ, ഡയറക്ഷൻ എല്ലാം വളരെ പ്രധാനമാണ്. ഇതെല്ലാം നല്ലതായാൽ മാത്രമേ സിനിമ നല്ല രീതിയിൽ വെളിയിൽ വരൂ. പ്രൊഡക്ഷൻ ബാക്ക് അപ്പ് നല്ലതായത് കൊണ്ടാണ് ജാനകി ജാനേയ്ക്ക് തിയേറ്ററും, നല്ല ഷോ ടൈമും എല്ലാം കിട്ടുകയുള്ളൂ. ഒരുത്തി സിനിമയ്ക്ക് വേണ്ടി ഞാൻ ഇതെല്ലാം ഞാൻ ഒറ്റയ്ക്കാണ് ചെയ്തത്. നാസർ ഇക്ക എന്ന് പറയുന്ന വ്യക്തി പഴയ നവ്യ നായർ എന്ന നടിയോടുള്ള വിശ്വാസത്തിന്റെ പുറത്ത് ചെയ്ത സിനിമയാണ് ഒരുത്തി. 



അതുകൊണ്ട് ഞാൻ എന്റെ കഴിവിന്റെ പരമാവധി ആ സിനിമയുടെ പ്രൊമോഷനും, റിലീസിനും വേണ്ടി പരിശ്രമിച്ചു. ലിസ്റ്റിനുമായുള്ള മീറ്റിങ് വരെ ഞാനായിട്ട് തരപ്പെടുത്തിയായതാണ്. ഒരുത്തിയുടെ സമയത്ത് ഞാൻ ഓടി നടന്നു അഭിമുഖങ്ങൾ നടത്തി. മീഡിയയ്ക്കും എന്റെ മടങ്ങി വരവ് ചെലവാകാൻ സാധ്യതയുള്ള ഒന്നായതു കൊണ്ട് ആ സിനിമയ്ക്ക് പ്രൊമോഷൻ ചെയ്യാൻ വേണ്ടി അവസരങ്ങൾ കിട്ടി. അതിന് ശേഷം ജാനകി ജാനേ റിലീസ് ആകാറായപ്പോൾ ആണ് ഞാൻ വീണ്ടും ഇന്റർവ്യൂസ് അറ്റൻഡ് ചെയ്യാൻ തുടങ്ങിയത്. ഇടയ്ക്ക് ആളുകൾ എന്റെ അഭിമുഖങ്ങൾ കണ്ടു, ഞാൻ മോട്ടിവേഷൻ സ്പീക്കർ ആയെന്നെല്ലാം കരുതിയിരുന്നു. ആ പ്രതിച്ഛായ ഒഴിവാക്കാൻ കുറച്ചു കാലം ഞാൻ അഭിമുഖങ്ങളിൽ നിന്നും മാറി നിന്നു. ഞാൻ ഒരിക്കൽ വിലക്ക് നേരിട്ട നടിയാണ്. അന്ന് ഞാൻ വേതനം കൂട്ടി ചോദിച്ചിട്ടൊന്നുമല്ല എനിക്കെതിരെ വിലക്ക് ഏർപ്പെടുത്തിയത്. അതിനു ശേഷം എന്റെ ഭാഗത്തു നിന്നുള്ള വിശദീകരണങ്ങൾ കേട്ട ശേഷം വിലക്ക് മാറ്റി എങ്കിലും, വിലക്ക് മാറ്റിയ കാര്യത്തിന് വാർത്താ പ്രാധാന്യമില്ല



 വിലക്ക് നേരിടുന്ന താരത്തിന്റെ ഭാഗം എനിക്കറിയില്ല, പലപ്പോഴും സാമൂഹ്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കാര്യങ്ങളും വിശ്വാസ യോഗ്യമല്ല.
 ഒരു താരത്തിന് വിലക്ക് ഏർപ്പെടുത്തുന്നത് വാർത്തയാകും, പക്ഷേ ആ വിലക്ക് ഒഴിവാക്കുന്നത് എവിടെയും വർത്തയാകാറില്ല. വാർത്തകളിൽ പറയുന്ന കാര്യങ്ങൾ പോലും, എന്താണോ മീഡിയ വിശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്നത് അതിലേയ്ക്ക് ആളുകളെ എത്തിക്കാൻ വേണ്ടിയുള്ളതാണ്. ഞാനിത് സേഫ് സോൺ കളിക്കുന്നതല്ല; ഒരു അഭിനേതാവ് എന്ന നിലയിൽ അവർ അച്ചടക്ക ലംഘനം കാണിച്ചിട്ടുണ്ടെങ്കിൽ നടപടി നേരിടേണ്ടവരാണ്. പലപ്പോഴും പ്രശ്നങ്ങൾ രൂക്ഷമായാൽ മാത്രമാണ് നടപടി എടുക്കേണ്ടി വരുന്നത്. പക്ഷേ ഇത്തരം നടപടികൾ എല്ലാവര്ക്കും ഒരുപോലെ ആകണം. താരമൂല്യം ഉള്ളവർക്ക് ഒരു നിയമം, ഇല്ലാത്തവർക്ക് വേറെ നിയമം എന്നാകരുത്- നവ്യ പറഞ്ഞു നിർത്തി.
 
 അതുകൊണ്ട് ഞാൻ എന്റെ കഴിവിന്റെ പരമാവധി ആ സിനിമയുടെ പ്രൊമോഷനും, റിലീസിനും വേണ്ടി പരിശ്രമിച്ചു. ലിസ്റ്റിനുമായുള്ള മീറ്റിങ് വരെ ഞാനായിട്ട് തരപ്പെടുത്തിയായതാണ്. ഒരുത്തിയുടെ സമയത്ത് ഞാൻ ഓടി നടന്നു അഭിമുഖങ്ങൾ നടത്തി. മീഡിയയ്ക്കും എന്റെ മടങ്ങി വരവ് ചെലവാകാൻ സാധ്യതയുള്ള ഒന്നായതു കൊണ്ട് ആ സിനിമയ്ക്ക് പ്രൊമോഷൻ ചെയ്യാൻ വേണ്ടി അവസരങ്ങൾ കിട്ടി. അതിന് ശേഷം ജാനകി ജാനേ റിലീസ് ആകാറായപ്പോൾ ആണ് ഞാൻ വീണ്ടും ഇന്റർവ്യൂസ് അറ്റൻഡ് ചെയ്യാൻ തുടങ്ങിയത്. ഇടയ്ക്ക് ആളുകൾ എന്റെ അഭിമുഖങ്ങൾ കണ്ടു, ഞാൻ മോട്ടിവേഷൻ സ്പീക്കർ ആയെന്നെല്ലാം കരുതിയിരുന്നു. ആ പ്രതിച്ഛായ ഒഴിവാക്കാൻ കുറച്ചു കാലം ഞാൻ അഭിമുഖങ്ങളിൽ നിന്നും മാറി നിന്നു. ഞാൻ ഒരിക്കൽ വിലക്ക് നേരിട്ട നടിയാണ്. 

Find Out More:

Related Articles: