മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിക്കുമ്പോൾ മാനേജ്മെൻറ് ക്വാട്ടയിൽ മന്ത്രിയായ ആൾ പൊട്ടിത്തെറിക്കുന്നുവന്നു വിഡി സതീശൻ!

Divya John
 മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിക്കുമ്പോൾ മാനേജ്മെൻറ് ക്വാട്ടയിൽ മന്ത്രിയായ ആൾ പൊട്ടിത്തെറിക്കുന്നുവന്നു വിഡി സതീശൻ! നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ അക്രമങ്ങളുടേയും ഉത്തരവാദി മുഖ്യമന്ത്രിയാണ്. ഏത് കേസ് എടുത്താലും ഒന്നാം പ്രതിയാകേണ്ടയാളും മുഖ്യമന്ത്രിയാണ്. കേസെടുത്ത് പേടിപ്പിക്കേണ്ട. ജയിലിൽ പോകാനും തയ്യാറാണെന്ന് വിഡി സതീശൻ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കണ്ട. ജയിലിൽ പോകാനും പേടിയില്ല. ഇല്ലാത്ത കേസിൽ കുട്ടികളെ ജയിലിലാക്കിയാൽ അവർക്കൊപ്പം പ്രതിപക്ഷ നേതാവും ഉണ്ടാകും.



മുഖ്യമന്ത്രി സ്ഥാനത്തെ ഞാൻ ബഹുമാനിക്കുന്നു. വിജയൻ എന്ന് വിളിക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് ഞാൻ വിളിക്കുന്നത്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിൻറെ പേരെടുത്ത് വിളിച്ചു എങ്കിൽ അത് അദേഹത്തിൻറെ ഔചിത്യം. എൻറെ പേര് അല്ലേ വിളിച്ചത്. ദേഷ്യം വരുമ്പോൾ പാർട്ടിക്കാരെ ഒക്കെ വിളിക്കുന്നത് പോലെ എന്നെ വിളിച്ചില്ലല്ലോ. എനിക്ക് ഒരു പരാതിയും ഇല്ല. കല്യാശ്ശേരി മുതൽ കൊല്ലം വരെ മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകൾ ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചു. സഹികെട്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. 2000 പോലീസുകാരുടേയും 150 വാഹനങ്ങളുടേയും പാർട്ടി ഗുണ്ടകളുടേയും ക്രിമിനലുകളുടേയും അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണ് ഞാൻ പറഞ്ഞത്. സുധാകരനോട് ചോദിക്കൂ എന്നാണ് അതിന് മുഖ്യമന്ത്രിയുടെ മറുപടി.




പിണറായി വിജയൻ ഭീരുവാണെന്നാണ് കെ സുധാകരനോട് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത്.പൊതുമരാമത്ത് മന്ത്രിയുടെ നാവ് റെഡിയായി എന്നറിഞ്ഞതിൽ സന്തോഷം. മാസപ്പടി വിവാദം വന്നപ്പോൾ അദ്ദേഹം നാവ് ഉപ്പിലിട്ടു വച്ചിരിക്കുകയായിരുന്നു. കണ്ണാടി നോക്കിയാൽ പ്രതിപക്ഷ നേതാവ് ലജ്ജ കൊണ്ട് മുഖം കുനിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാവുന്ന കാര്യങ്ങളെ ഞാൻ ചെയ്തിട്ടുള്ളൂ. അത് ഓരോരുത്തരുടെയും ആത്മവിശ്വാസമാണ്. വിലയിരുത്തേണ്ടത് ജനങ്ങളാണ്. പൊതുമരാമത്ത് മന്ത്രി കണ്ണാടി നോക്കിയാൽ എങ്ങനെ ഈ സ്ഥാനത്ത് എത്തിയത് എന്നതിൻറെ പൂർവകാല കഥകൾ അറിയും.




കോഴിക്കോട് മത്സരിക്കാനെത്തിയപ്പോൾ എംപി വിരേന്ദ്രകുമാർ പറഞ്ഞത് മുതൽ മാനേജ്മെൻറ് ക്വാട്ടയിൽ മാന്ത്രിയായത് വരെയുള്ള മുഴുവൻ കാര്യങ്ങളും കണ്ണാടി നോക്കിയാൽ തെളിയും. ആരാണ് നാണിച്ച് തലതാഴ്ത്തുകയെന്ന് അപ്പോൾ ബോധ്യമാകും.മുഖ്യമന്ത്രിയെ വിമർശിച്ചാൽ പൊതുമരാമത്ത് മന്ത്രിക്ക് മാത്രമേ നോവുന്നുള്ളു. വേറെ ആർക്കും നോവുന്നില്ല. മറുപടി പറയാൾ ഇദ്ദേഹം മാത്രമേയുള്ളൂ. മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിച്ചപ്പോൾ പൊട്ടിത്തെറിച്ചത് മാനേജ്മെൻറ് ക്വാട്ടയിൽ മന്ത്രിയായ ആളാണ്.

Find Out More:

Related Articles: