പബ്‌ജി കളിക്കാതിരിക്കാൻ സാധിക്കുന്നില്ലേ!

Divya John
പബ്‌ജി കളിക്കാതിരിക്കാൻ സാധിക്കുന്നില്ലേ!എങ്കിൽ പരിഹാരമുണ്ട്. 1990-കളിൽ ജനിച്ചവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന മാരിയോ ഗെയിം പോലെയാണ് ഇപ്പോൾ കുട്ടികൾക്കിടയിൽ പബ്ജിയുടെ സ്ഥാനം. പക്ഷെ ഓർക്കാപുറത്താണ് പബ്ജി ആരാധകരെ വിഷമത്തിലേക്ക് തള്ളിവിട്ട് പബ്ജി മൊബൈൽ, PUBG മൊബൈൽ ലൈറ്റ് എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചത്. 118-ഓളം ആപ്പുകൾ പുതുതായി നിരോധിച്ചിട്ടുണ്ടെങ്കിലും അവയിൽ ഏറ്റവും ജനപ്രീതിയുള്ള ആപ്പ് പബ്ജി തന്നെ. പ്ലേയർഅൺനോൺസ് ബാറ്റിൽ അണ്ടർഗ്രൗണ്ടസ്, പലർക്കും ഈ പേര് അന്യമാണെങ്കിലും പബ്ജിയെപറ്റി കേൾക്കാത്തവർ ചുരുക്കം ആയിരിക്കും. ചൈനീസ് ബന്ധമില്ലാത്ത അതെ സമയം ഏറെക്കുറെ പബ്ജിയുടെ അതെ ഗെയിമിംഗ് സന്തോഷം നൽകുന്ന ഗെയിമുകൾ തേടുകയാണോ? താഴെ പറയുന്ന 3 ഗെയിമുകൾ പരിഗണിക്കാം.

  ടിക് ടോക് നിരോധിച്ചപ്പോൾ പലരും മറ്റുള്ള ഹ്രസ്വ വീഡിയോ അപ്പുകളിലേക്ക് കുടിയേറിയതുപോലെ പബ്ജി നിരോധിച്ച സാഹചര്യത്തിൽ പലരും ഇനി മറ്റുള്ള ഗെയിമിങ് ആപ്പുകൾ പരിഗണിക്കേണ്ടി വരും. മൾട്ടിപ്ലെയർ മോഡുകളായ ഡോമിനേഷൻ, ടീം ഡെത്ത്മാച്ച്, സ്നൈപ്പർ ഒൺലി തുടങ്ങിയവ കാൾ ഓഫ് ഡ്യൂട്ടി: മൊബൈൽ ഗെയിമിന്റെ സവിശേഷതകളാണ്. ആൻഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളിൽ കാൾ ഓഫ് ഡ്യൂട്ടി: മൊബൈൽ സൗജന്യമായി ഡൌൺലോഡ് ചെയ്യാം. യുഎസ് ആസ്ഥാനമായുള്ള വീഡിയോ ഗെയിം പ്രസാധകനായ ആക്ടിവിസൺ ഗെയിം ആണ് ഈ ഗെയ്മിന് പിന്നിൽ.ഗെയിമിങ് ആരാധകർക്കിടയിലെ പ്രിയതാരമാണ്‌ കാൾ ഓഫ് ഡ്യൂട്ടി.

   ഈ ഗെയിമിന്റെ മൊബൈൽ പതിപ്പ് കഴിഞ്ഞ ഒക്ടോബറിൽ ആണ് എത്തിയത്. അടിസ്ഥാനപരമായി കാൾ ഓഫ് ഡ്യൂട്ടി ഒരു ഫസ്റ്റ്-പേഴ്‌സൺ ഷൂട്ടർ (എഫ്‌പി‌എസ്) ഗെയിം ആണ്. പക്ഷേ ഒരു വലിയ മാപ്പും സോമ്പികളുമുള്ള ഒരു വാർ റോയൽ മോഡ് ഉണ്ട്. വിജയിക്കാനുള്ള ഏക മാർഗം അതിജീവനമാണ്. അവസാനം വരെ പൊരുതി നിൽക്കുന്ന വ്യക്തി വിജയം നേടും. ദ്വീപിൽ ഓടിക്കാൻ വിവിധ വാഹനങ്ങൾ ഗെയിമിൽ ചേർത്തിട്ടുണ്ട്. ഒരു ഗെയിം ഏകദേശം 10 മിനിറ്റ് നീണ്ടുനിൽക്കും.

 
  നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് മണി ഹെയ്സ്റ്റ് എന്ന ഷോയെ അടിസ്ഥാനമാക്കി ഒരു തീം ഗരീന ഫ്രീഫയറിൽ അവതരിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായുള്ള വീഡിയോ ഗെയിം പ്രസാധകനായ ഗരേന ഇന്റർനാഷണൽ ഐ പ്രൈവറ്റ് ലിമിറ്റഡാണ് ഫ്രീഫയറിൻ്റെ പിന്നിൽ.പബ്ജിയ്‌ക്കുള്ള മികച്ചൊരു ബദലാണ് ഗരേനയുടെ ഫ്രീഫയർ. 2017-ലാണ് ഈ ഗെയിം എത്തിയത്. പബ്ജി സമാനമായ ആശയമാണ് ഫ്രീഫയറിലും. ഒരു ദ്വീപിലെ 49 കളിക്കാർക്കെതിരെ ആണ് നിങ്ങൾ കളിക്കുന്നത്.  

Find Out More:

Related Articles: