ടിക് ടോകിന് പകരം ടിക് കിക്

Divya John
ടിക് ടോക്കിന് നിരോധനം വന്നതിന് ശേഷം ഗൂഗിളിൽ പ്ലേയ് സ്റ്റോറിൽ എത്തിയ ടിക് ടിക് ഇതിനകം 50,000-ൽ അധികം പേരാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ബ്ലോഗ്സ്ആപ്പ് എന്ന പേരിൽ ആരംഭിച്ച ആപ്പ് ടിക് ടോക് നിരോധനത്തെ തുടർന്ന് ടിക് ടിക് എന്ന് പേരുമാറ്റി.

"പേരിലെ ചെറിയ മാറ്റം നന്നായി ഉപകരിച്ചു," കാര്യവട്ടം യൂനിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീറിങ് മൂന്നാം വർഷ ഐടി വിദ്യാർത്ഥിയായ ആപ്പ് ഉടമ ആശിഷ്പറഞറ്റി കോളേജ് ഓഫ് എഞ്ചിനീറിങ് മൂന്നാം വർഷ ഐടി വിദ്യാർത്ഥിയായ ആപ്പ് ഉടമ ആശിഷ് പറ യുന്നു.
ഇന്ത്യയും അയൽ രാജ്യമായ ചൈനയും തമ്മിൽ ഗാൽവാൻ താഴ്വരയിലുണ്ടായ അതിർത്തി തർക്കവും തുടർന്നുണ്ടായ സൈനീക നടപടികളും പല അപ്രതീക്ഷിത നീക്കങ്ങൾക്കും വഴിവച്ചു. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് ഹ്രസ്വ വീഡിയോ ആപ്പ് ടിക് ടോക്അടക്കം 59 ചൈനീസ് അപ്പുകൾക്ക് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം കത്രിക പൂട്ടിട്ടതോടെയാണ്. 


   ചൈനീസ് ഇന്റർനെറ്റ് കമ്പനി ആയ ബൈറ്റ്ഡൻസ് ആണ് ടിക് ടോക് ആപ്പിന്റെ ഉടമകൾ. ടിക് ടോക്ക് വീണതോടെ ധാരാളം ഹ്രസ്വ വീഡിയോ അപ്പുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൂട്ടത്തിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ് മലയാളിയായ ആഷിഷിന്റെ ടിക് കിക്.


 എന്നാൽ  ആശിഷിന്റെ  ടിക് ടിക് മാത്രമല്ല ടിക് ടോക് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത്. ഐഐടി റൂർക്കീ വിദ്യാത്ഥിയായ ശിവങ്ക് അഗർവാൾ നിർമ്മിച്ച് എന്ന് കരുതപ്പെടുന്ന മിത്രോം ആപ്പിന് വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്.  


ശിങ്കാരി, ബോലോ ഇന്ത്യ, റോപോസോ തുടങ്ങിയ ആപുകൾക്കും ആവശ്യക്കാർ ഏറെയാണ്. അതെ സമയം ടെക്നോളജി ഭീമൻ ഗൂഗിളും ഹ്രസ്വ വീഡിയോ ഷെയറിങ്ങിനായി ഒരു പുത്തൻ ആപ്പ് തയ്യാറാക്കുകയാണിപ്പോൾ. യുട്യൂബ് ഷോർട് എന്നപേരിൽ ഉടൻ ഈ ആപ്പ് വിപണിയിലെത്തും എന്നാണ് റിപോർട്ടുകൾ.


1 മിനിറ്റ് വരെ ദൈർഖ്യമുള്ള വീഡിയോ ആണ് ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്ന എങ്കിൽ തന്റെ ആപ്പ് ആയ ടിക് ടിക്കിൽ എത്ര ദൈർഖ്യമുള്ള വീഡിയോയും അപ്‌ലോഡ് ചെയ്യാം എന്ന് ആശിഷ് വിശദീകരിക്കുന്നു. അതെ സമയം ടിക് ടോക്കിൽ പ്രശസ്തമായ ഡ്യൂയറ്റ് സംവിധാനം ആഷിഷിന്റെ ടിക് ടിക്കിൽ ലഭ്യമല്ല.

ടിക് ടിക് ആപ്പിലൂടെ വീഡിയോ ഷൂട്ട് ചെയ്യും, എഡിറ്റ് ചെയ്യാനും ഇഫക്ടുകൾ ചേർക്കാനും, ഓഡിയോ കൂട്ടിയിണക്കാനും സാധിക്കും. പോങ്ങുമൂട് സ്വദേശിയായ ആശിഷ് തന്റെ കോളേജിനായി പ്ലഗ്‌സ്‌അപ്പ് എന്നൊരു ആപ്പും, ഹോട്ടലിൽ ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രൈം റെസ്റ്റോറന്റ് ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Powered by Froala Editor

Find Out More:

Related Articles: