വിമാന യാത്രകൾക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം

Divya John

വിമാന യാത്രകൾക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം ആണ്. ഇതോടനുബന്ധിച്ച് വിമാന യാത്രകൾ ഉടൻ തന്നെ ആരംഭിക്കാൻ ഇരിക്കുകയാണ്.  യാത്രക്കാരുടെ ഫോണിൽ കൊറോണ വൈറസ് ട്രാക്കിങ് ആപ്ലിക്കേഷനായ ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആണ് രംഗത്തെത്തിയിരിക്കുന്നത്.

 

 

  വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തും.നേരത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ രാജധാനി ട്രെയിനുകളിലെ യാത്രയ്ക്ക്‌ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു.ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍ 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിർബന്ധമല്ല എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

 

 

  അതുപോലെ രാജ്യത്തെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിൽ കണ്ടെയ്‌ൻമെൻറ് സോണുകളിൽ ഉള്ളവർക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് ബാധിതനുമായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന്‌ ഈ ആപ്പിലൂടെയാണ് സർക്കാർ ട്രാക്ക് ചെയ്യുക. ഇതിനനുസരിച്ച് കൂടിയ റിസ്കിലോ അല്ലെങ്കിൽ ചെറിയതോതിൽ റിസ്കിലോ ഉള്ള ജീവനക്കാർ ഓഫീസിൽ വരാൻ പാടില്ല.നേരത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു.

 

 

  നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. കണ്ടെയ്ൻമെന്റ് സോണിലെ ഓരോ വ്യക്തികളേയും കൃത്യമായി പ്രത്യേകം നിരീക്ഷിക്കാൻ അധികൃതർക്ക് ആപ്പ് വഴി സാധിക്കും. സംശയാസ്പദമായ കേസുകളിൽ ആവശ്യമെങ്കിൽ ക്വാറന്റൈനിലേക്ക് മാറ്റാൻ അടക്കമുള്ള നടപടികൾ അതിവേഗം ഏർപ്പെടുത്താം.
ആപ്ലിക്കേഷനില്‍ സ്വന്തം സ്റ്റാറ്റസ് സേഫ്/ലോ റിസ്‌ക് കാണിച്ചാല്‍ മാത്രമേ ഓഫീസില്‍ ജോലിക്കെത്താവൂ.

 

 

  കൊറോണ വൈറസ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായി എന്നു കരുതുന്നവര്‍ക്ക് ആപ്ലിക്കേഷനില്‍ ഹൈ റിസ്‌ക് എന്ന അലർട്ട് ലഭിക്കും. തുടർന്ന് സേഫ് സ്റ്റാറ്റസ് ലഭിക്കുന്നതുവരെ 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാവണം എന്നാണ് നിർദ്ദേശം.സ്മാർട്ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവർത്തനം. യൂസറിന്റെ സഞ്ചാര പാത പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനാവും.  അതിനാൽ എല്ലാവരും തന്നെ ഉടൻ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത് അനിവാര്യമായിരിക്കും.

Find Out More:

Related Articles: