ഇത് കൊറോണയുടെ കാലമല്ല, തട്ടിപ്പുകളുടെയും കാലം

Divya John

ഇത് കൊറോണയുടെ കാലമല്ല, തട്ടിപ്പുകളുടെയും കാലമാണ്. ഇതിനിടയിൽ നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗൂഗിൾ പേ ഉൾപ്പെടെയുള്ള പേയ്മെന്റ് സർവീസുകളുടെ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ നൽകിയുള്ള ന്യൂജെൻ തട്ടിപ്പ് വ്യാപകമാണ്. പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ളതാണെന്ന മട്ടിൽ നൽകിയിരിക്കുന്ന നമ്പറുകൾ വഴിയാണ് തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്.

 

  മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപരും കണ്ണംമൂലയിലെ നെറ്റ്‌വര്‍ക്കിങ്, സിസിടിവി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കല്ലമ്പലം സ്വദേശിയുടെ 16,900 രൂപയും ഇതുപോലെ ഗൂഗിള്‍ പേയിലൂടെ നഷ്ടപ്പെട്ടിരുന്നു. ഗൂഗിൾ പേയിലൂടെ മറ്റൊരു നമ്പറിലേക്ക് അറിയാതെ ചെയ്ത 400 രൂപ റീചാർജ് തുക തിരിച്ചു ലഭിക്കാനായി ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ പണവും നഷ്ടപെട്ടത്.

 

  നിങ്ങൾ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ പണമിടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കരുതിയിരിക്കാം ആപ്പ് വഴി പണം അയച്ച വട്ടണാത്ര സ്വദേശിയായ മഞ്ഞളി ഡിക്ലസിന്റെ 2 ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന പണമാണ് തട്ടിപ്പുകാര്‍ കാലിയാക്കിയത്. വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘമാണ് ഈ തട്ടിപ്പിന്റെ പിന്നിലെന്നാണ് വിവരം.

 

   ഗൂഗിളിൽ തിരഞ്ഞ നമ്പറുകളിൽ വിളിച്ചതാണ് യുവാവിന് വിനയായത്. ആ നമ്പറിൽ നിന്നും ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെട്ടു. വാർത്ത പുറത്തുവന്നതോടെ കൂടുതൽ പേരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തുന്നത്. മിക്ക ട്വീറ്റുകളുടെ ചുവടെ ഈ നമ്പറുകൾക്കോ അക്കൗണ്ടുകൾക്കോ ഗൂഗിൾ പേയുമായി യാതൊരു ബന്ധവുമില്ലെന്നു ഗൂഗിൾ പേയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മറുപടിയും നൽകിയിട്ടുണ്ട്.

 

  എന്നാൽ പലരും ഇത് ശ്രദ്ധിക്കില്ല. ഗൂഗിൾ പേയുടെയോ മറ്റേതെങ്കിലും വാലറ്റുകളോ പേയ്‌മെന്റ് സർവീസുകളോ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ കസ്റ്റമർ കെയറിൽ പരാതി പറയാം. പക്ഷെ ഔദ്യോഗിക സൈറ്റുകളില്‍ കയറി മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക. ഗൂഗിള്‍ പേ പോലെയുള്ള സേവനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഇല്ലെന്നതും ശ്രദ്ധിക്കണം.

 

   ആപ്പ് വഴിയും അല്ലെങ്കിൽ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും മാത്രമേ അവര്‍ പരാതികള്‍ സ്വീകരിക്കൂ.ഗൂഗിൾ പേ ആപ്പ് വഴിയുള്ള വൻ തട്ടിപ്പുകളുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിൽ ഗൂഗിൾ പേ ആപ്പിലൂടെ യുവാവ് അയച്ച പണം അക്കൗണ്ടില്‍ എത്തിയില്ല. കാര്യം അന്വേഷിച്ചപ്പോള്‍ കാലിയായത് യൂസറിന്റെ 2 ബാങ്ക് അക്കൗണ്ടുകളാണ്.

 

   പൊലീസില്‍ നിന്നു ലഭിക്കുന്ന ഇമെയില്‍ വിലാസത്തില്‍ കാര്‍ഡ് നമ്പര്‍, ട്രാന്‍സാക്ഷന്‍ നമ്പര്‍, മോഷ്ടിക്കപ്പെട്ട തുക എന്നിവ മെയില്‍ ആയി അയയ്ക്കാം. ബാങ്കില്‍ നിന്നു ലഭിക്കുന്ന മെസേജില്‍ ഈ വിവരങ്ങളുണ്ടാകും. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അയയ്ക്കാവുന്നതാണ്. ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിനിരയായാല്‍ ഒരു നിമിഷംപോലും പാഴാക്കാതെ ജില്ലയിലെ സൈബര്‍ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടാം. അല്ലെങ്കിൽ ക്രൈം സ്റ്റോപ്പര്‍ നമ്പറായ 1090 ഡയല്‍ ചെയ്യണം. 

Find Out More:

Related Articles: