മുല്ലപ്പെരിയാറിൽ 15 മരങ്ങൾ മുറിക്കാൻ അനുമതി; നടപടി വിവാദത്തിലാകുമോ?

Divya John
 മുല്ലപ്പെരിയാറിൽ 15 മരങ്ങൾ മുറിക്കാൻ അനുമതി; നടപടി വിവാദത്തിലാകുമോ?  ബേബി ഡാം ബലപ്പെടുത്തണമെന്നാണ് തമിഴ്നാടിൻ്റെ താത്പര്യമെന്നും എന്നാൽ ഇതിനു തടസ്സം വനംവകുപ്പ് മരം മുറിയ്ക്കാൻ തടസ്സം നിൽക്കുന്നതാണെന്നും തമിഴ്നാട് മന്ത്രിമാർ അറിയിച്ചിരുന്നു. തമിഴ്നാട് സംഘത്തിൻ്റെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് വനംവകുപ്പ് ഇതിനായി അനുമതി നൽകുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അനുബന്ധ ഡാമായ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിയ്ക്കാൻ തമിഴ്നാട് സർക്കാരിന് കേരള വനംവകുപ്പ് അനുമതി നൽകിയതായി റിപ്പോർട്ട്.



   കേരള പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ബെന്നിച്ചൻ തോമസാണ് പാട്ടസ്ഥലത്തെ 15 മരങ്ങൾ മുറിയ്ക്കാൻ അനുമതി നൽകിയതെന്നും ഇക്കാര്യത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയാതെയാണെന്നുമാണ് ചാനൽ റിപ്പോർട്ടിൽ പറയുന്നത്. അനുമതി നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മരംമുറിക്കാനുള്ള അനുമതി നൽകിയത് വകുപ്പ് മന്ത്രിയുടെ അറിവില്ലാതെയാണെന്നും പിസിസിഎഫിനോട് മന്ത്രി വിശദീകരണം തേടിയെന്നുമാണ് ചാനൽ റിപ്പോർട്ട്. ബേബി ഡാം ബലപ്പെടുത്താനുള്ള തടസ്സം നീങ്ങിയെന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വ്യക്തമാക്കിയിട്ടുണ്ട്.



  എന്നാൽ ജലനിരപ്പ് 152 അടിയാക്കുമെന്ന മന്ത്രിമാരുടെ പരാമർശത്തെപ്പറ്റി ്ദ്ദേഹം കത്തിൽ പറഞ്ഞിട്ടില്ല. ബേബി ഡാമിനു പുറമെ വണ്ടിപ്പെരിരാറഇൽ നിന്ന് പെരിയാർ ഡാം റോഡിലേയ്ക്കുള്ള റോഡ് അറ്റകുറ്റപ്പണികൾ നടത്താനും തമിഴ്നാട് അനുമതി തേടിയിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി സ്ഥലത്തെ 15 മരങ്ങൾ മുറിയ്ക്കാൻ നേരത്തെ തമിഴ്നാട് കേരളത്തോട് അനുമതി തേടിയിരുന്നു. ബേബി ഡാം കൂടി ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ഡാം സന്ദർശിച്ച തമിഴ്നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നു. മരം മുറിയ്ക്കാനുള്ള അനുമതി ലഭിച്ചതോടെ ബേബി ഡാമും മറ്റൊരു അനുബന്ധ ഡാമായ എർത്ത് ഡാമും ബലപ്പെടുത്താനുള്ള സാധ്യത തെളിഞ്ഞെന്നാണ് തമിഴ്നാട് സർക്കാർ കണക്കുകൂട്ടുന്നത്.



   സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ ഡാമിൽ 142 അടി വരെ ജലനിരപ്പ് ഉയർത്താമെന്നും എന്തിനാണ് ഇതിനു മുൻപു തന്നെ കേരളത്തിൻ്റെ ആവശ്യം പരിഗണിച്ച് ഡാം തുറന്നതെന്നുമാണ് പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഡിഎംകെ ചോദിക്കുന്നത്. തമിഴ്നാടിൻ്റെ അധികാരങ്ങൾ കേരളത്തിനു മുന്നിൽ അടിയറവു വെക്കുകയാണെന്നും ഇതിനെതിരെ പരസ്യപ്രതിഷേധത്തിനു കടക്കുമെ്നനുമാണ് തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഒ പനീർസെൽവം വ്യക്തമാക്കിയത്. അതേസമയം, ജലനിരപ്പ് നിയന്ത്രിക്കാനായി മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കാൻ അനുവദിച്ച ഡിഎംകെ സർക്കാരിൻ്റെ തീരുമാനം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.

Find Out More:

Related Articles: