ബുള്ളറ്റ് ലേഡി ഇത്തവണ പിടിയിലായത് മയക്കുമരുന്നുമായി; ആരാണ് ശരിക്കും ഈ ബുള്ളറ്റ് ലേഡി?

Divya John
 ബുള്ളറ്റ് ലേഡി ഇത്തവണ പിടിയിലായത് മയക്കുമരുന്നുമായി; ആരാണ് ശരിക്കും ഈ ബുള്ളറ്റ് ലേഡി?  എക്സൈസ് നടത്തിയ വാഹനപരിശോധനയിൽ കണ്ണൂർ പയ്യന്നൂരി വെച്ചാണ് മുല്ലക്കോട് സ്വദേശിയായ നിഖില പിടിയിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് പയ്യന്നൂർ എക്സൈസ് സംഘം പിടിച്ചെടുത്തത്. ബുള്ളറ്റിൽ യാത്ര ചെയ്യുന്ന നിഖില സമൂമാധ്യമങ്ങളിലെ താരം കൂടിയാണ്.ബുള്ളറ്റ് ലേഡി എന്ന പേരിൽ അറിയപ്പെടുന്ന നിഖില മയക്കുമരുന്നുമായി യുവതി പിടിയിൽ. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്യുന്ന സ്വഭാവമുള്ള നിഖില ബുള്ളറ്റ് ലേഡി എന്നാണ് അറിയപ്പെടുന്നത്.






ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് ഉൾപ്പെടെ യുവതി തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മംഗളരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു വിൽപ്പന നടത്തിയിരുന്ന നിഖില എക്സൈസ് നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് നിഖില പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുമായി എക്സൈസ് സംഘം മുല്ലക്കോടിലെ വീട്ടിലെത്തി പരിശോധന നടത്തി. 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന നിഖില നേരത്തെ കഞ്ചാവ് കേസിലും പിടിയിലായിട്ടുണ്ട്.






 ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവ് പിടികൂടിയത്. 2023 ഡിസംബറിലാണ് യുവതി രണ്ടുകിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനു പിന്നാലെയാണിപ്പോൾ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുമായി എക്സൈസ് സംഘം മുല്ലക്കോടിലെ വീട്ടിലെത്തി പരിശോധന നടത്തി. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് ഉൾപ്പെടെ യുവതി തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബുള്ളറ്റിൽ യാത്ര ചെയ്യുന്ന നിഖില സമൂമാധ്യമങ്ങളിലെ താരം കൂടിയാണ്.ബുള്ളറ്റ് ലേഡി എന്ന പേരിൽ അറിയപ്പെടുന്ന നിഖില മയക്കുമരുന്നുമായി യുവതി പിടിയിൽ. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്യുന്ന സ്വഭാവമുള്ള നിഖില ബുള്ളറ്റ് ലേഡി എന്നാണ് അറിയപ്പെടുന്നത്.

Find Out More:

Related Articles: