700 ഗോളുകളുടെ തിളക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ.
ലിസ്ബൺ: െറക്കോർഡുകളിലേക്ക് ഗോൾവേട്ട തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ മെറ്റാരു നാഴികക്കല്ല് പിന്നിട്ടു. യൂറോകപ്പ് യോഗ്യത റൗണ്ടിൽ യുക്രൈെനതിരെ പോർചുഗലിനുവേണ്ടി വല കുലുക്കിയ റൊണാൾേഡായുടെ മൊത്തം ഗോൾസമ്പാദ്യം 700 ആയി. യുക്രൈനെതിെരയുള്ള മത്സരത്തിൽ പോർച്ചുഗൽ 2-1ന് പരാജയപ്പെടുകയായിരുന്നു.
രാജ്യത്തിനും വിവിധ ക്ലബുകൾക്കുമായാണിത്. 973മത്സരങ്ങളിൽനിന്നാണ് ഇത്രയും ഗോളുകൾ. പോർചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോയുടെ 94ാം ഗോളായിരുന്നു അത്. 109 ഗോളുകൾ നേടിയ ഇറാെൻറ വിഖ്യാത താരം അലി ദായി മാത്രമാണ് രാജ്യാന്തര ജഴ്സിയിലെ ഗോൾവേട്ടയിൽ 34കാരന് മുന്നിലുള്ളത്.