ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കം

VG Amal
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച വൈകീട്ട് ദോഹയില്‍ തുടക്കം. പത്തുദിവസം നീളുന്ന കായികമത്സരത്തില്‍ 209 രാജ്യങ്ങളില്‍നിന്ന് 1928 അത്ലറ്റുകള്‍ പങ്കെടുക്കും. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി ഏഴിന് പുരുഷന്‍മാരുടെ ലോങ്ജമ്പോടെ മത്സരം തുടങ്ങും. ആദ്യ ഇനമായ ലോങ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഇന്ത്യയ്ക്കുവേണ്ടി ഇറാഗ്ഗിയെക്കും .

2003 പാരീസില്‍ വനിതാ ലോങ്ജമ്പില്‍ മലയാളിയായ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലം മാത്രമാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദോഹയിലെത്തുമ്പോഴും ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പാണെന്ന് പറയാറായിട്ടില്ല. ചില ഇനങ്ങളില്‍ ഫൈനലിലെത്തിയാല്‍ത്തന്നെ വലിയ നേട്ടമാകും. മെഡല്‍ മാത്രമല്ല, അടുത്തവര്‍ഷം ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള യോഗ്യതയും അത്ലറ്റുകളുടെ ലക്ഷ്യമാകും.

Find Out More:

Related Articles: