അടിമാലിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
ദേശിയപാത 85ല്‍ അടിമാലി ചാറ്റുപാറയില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു.എറണാകുളം വൈറ്റില സ്വദേശി പള്ളത്ത് റോബിന്‍ പി ജോണ്‍ ( റാഫേല്‍)(55)ണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യ ബില്‍മയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോബിനും ഭാര്യ വില്‍ബയും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേയ്ക്ക് തെറിച്ച് വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു.അപകടം നടന്ന ഉടനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ 7 45 കൂടിയാണ് അപകടം നടന്നത്.