എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ടു
തിരുവനന്തപുരം - കൊച്ചി എയര് ഇന്ത്യ വിമാനം ആകാശച്ചുഴിയില്പ്പെട്ടു. ഡല്ഹിയില് നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനത്തില് 172 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്ക്കും പരിക്കുകൾ ഒന്നും തന്നെ ഇല്ല.
വിമാനത്തിന് ചെറിയ കേടുപാടുകള് സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി ലാന്ഡ് ചെയ്തതായും വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്തു. എയര് ഇന്ത്യയുടെ സുരക്ഷാവിഭാഗം വിഷയത്തില് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന് ചെറിയ തോതില് കേടുപാടുകള് സംഭവിച്ചിട്ടുണ്ടെന്നും അതിവേഗം വിമാനം പരിശോധനയ്ക്കായി താഴെയിറക്കുകയായിരുന്നെന്നും എയര് ഇന്ത്യ വ്യക്തമാക്കി. ഇതുമൂലം തിരിച്ചുള്ള സര്വീസ് നാല് മണിക്കൂര് വൈകിയതായും അധികൃതര് പറഞ്ഞു.