പുതിയ പേര് നൽകി'; ചരിത്ര തീരുമാനവുമായി കെ രാധാകൃഷ്ണൻ്റെ പടിയിറക്കം!

Divya John
 പുതിയ പേര് നൽകി'; ചരിത്ര തീരുമാനവുമായി കെ രാധാകൃഷ്ണൻ്റെ പടിയിറക്കം! ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചു. പട്ടിക വിഭാഗത്തിലുള്ളവർ താമസിക്കുന്നയിടങ്ങളെ കോളനി, സങ്കേതം, ഊര് എന്ന പേരിൽ വിളിക്കുന്നത് തിരുത്തണമെന്ന നിർദേശത്തോടെയാണ് പടിയിറക്കം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചു.  പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യം. മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്.



 691 പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർഥികളെ വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചു. 255 കുട്ടികൾ ഈ സെപ്റ്റംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവർഗ കുട്ടികൾ എയർഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കുമെന്ന് എംപി വ്യക്തമാക്കിയിരുന്നു. ഉന്നതി എംപവർമെൻ്റ് സോസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രിയെന്ന നിലയിലെ കെ രാധാകൃഷ്ണൻ്റെ അവസാന പരിപാടി.
അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി. 1285 കേന്ദ്രങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചു.



17 കേന്ദ്രങ്ങളിൽ കൂടി വൈദ്യുതി എത്തിയാൽ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തിരുന്നു. ഉന്നതി എംപവർമെൻ്റ് സോസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രിയെന്ന നിലയിലെ കെ രാധാകൃഷ്ണൻ്റെ അവസാന പരിപാടി.പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും. സങ്കേതം എന്ന പേരുമാറ്റി ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി മാറ്റി. ഓരോ പ്രദേശത്തും താൽപ്പര്യമുള്ള കാലാനുസൃതമായ പേരുകൾ ഉപയോഗിക്കാം.



 തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരുകൾ നൽകുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദേശമുണ്ട്. നിലവിൽ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ അതു തുടരാം.  ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കുമെന്ന് എംപി വ്യക്തമാക്കിയിരുന്നു. ഉന്നതി എംപവർമെൻ്റ് സോസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രിയെന്ന നിലയിലെ കെ രാധാകൃഷ്ണൻ്റെ അവസാന പരിപാടി.
അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി. 1285 കേന്ദ്രങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചു. 17 കേന്ദ്രങ്ങളിൽ കൂടി വൈദ്യുതി എത്തിയാൽ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തിരുന്നു.

Find Out More:

Related Articles: