മഴ തുടരുന്നു 33 ജീവനുകൾ പൊലിഞ്ഞു.

VG Amal

കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതിയില്‍ ഇന്നു മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 33 ജീവനുകള്‍. നിലമ്പൂര്‍ കവളപ്പാറയില്‍ പത്ത് പേരും വയനാട് പുത്തുമലയില്‍ ഒമ്പത് പേരും മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കോഴിക്കോട് ഇന്ന് ഒമ്പത് ജീവനുകളാണ് നഷ്ടപ്പെട്ടത്.

കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക്  ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. നേരത്തെ ഈ മേഖലയിലുള്ളവരെ ഒഴിപ്പിച്ചതിനാല്‍ മരണ സംഖ്യ വലിയ തോതില്‍ കുറഞ്ഞു. നിരവധി പേരെ കാണാതായെന്ന് സംശയിക്കുന്നു. മലപ്പുറം എടവണ്ണയില്‍ ഉരുള്‍പൊട്ടി നാലംഗം കുടുബം മരിച്ചു. വടകര വില്ലങ്ങാട് മണ്ണിനടിയില്‍ പെട്ട് നാല് പേര്‍ മരിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. വിലങ്ങാട് ഇപ്പോഴും മഴ ആര്‍ത്തലച്ച് പെയ്യുകയാണ്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഉരുൾപൊട്ടൽ ആണ് പുതുമലയിൽ ഉണ്ടായത്

Find Out More:

Related Articles: