പാലക്കാട് വൻ ലഹരിമരുന്നുവേട്ട; 22 കോടിയുടെ ഹഷീഷ് ഓയിൽ പിടിച്ചു.
പൊള്ളാച്ചി∙ പാലക്കാട് കോടികളുടെ ലഹരിമരുന്നുവേട്ട. പൊള്ളാച്ചി റോഡിൽ നോമ്പിക്കോട് കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹഷീഷ് ഓയിൽ പിടികൂടി. കാറിലുണ്ടായിരുന്ന ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ അറസ്റ്റു ചെയ്തു.
മറ്റ് മൂന്നു പേർ ഓടി രക്ഷപ്പെട്ടതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. രാജ്യാന്തര വിപണിയിൽ 22 കോടി രൂപ വിലവരുന്ന ഹഷീഷ് ഓയിലാണ് പിടിച്ചത്. കാറിന്റെ ഡോർ പാനലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ്.