പൂജ കൃഷ്ണന്റെയും കാമുകന്റെയും ഫോട്ടോയ്ക്ക് താഴെ അഭിഷേകിന്റെ കമന്റ്!

Divya John
 പൂജ കൃഷ്ണന്റെയും കാമുകന്റെയും ഫോട്ടോയ്ക്ക് താഴെ അഭിഷേകിന്റെ കമന്റ്! ബിഗ് ബോസ് മലയാളം സീസൺ സിക്‌സിലെ വൈൽഡ് കാർഡ് എൻട്രിയായി വന്ന പൂജ കൃഷ്ണൻ പക്ഷെ ആഴ്ചകൾക്കുള്ളിൽ ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് പിന്മാറി. ചുരുക്കം ദിവസങ്ങൾ മാത്രമേ ബിഗ് ബോസ് ഹൗസിൽ താമസിച്ചുള്ളൂ എങ്കിലും, അതിലൂടെ താനൊരു നല്ല ഗെയിമറും വ്യക്തിയുമാണ് എന്ന് തെളിയിക്കാൻ പൂജയ്ക്ക് സാധിച്ചിരുന്നു. ടെലിവിഷൻ ഡാൻസ് ഷോകളിലൂടെ കരിയർ ആരംഭിച്ചതാണ് പൂജ കൃഷ്ണൻ. ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം പിന്നീട് കുറേക്കാലം ഇന്റസ്ട്രിയിൽ നിന്ന് വിട്ടു നിന്നു. അതിന് ശേഷമുള്ള തിരിച്ചുവരവ്, യൂട്യൂബ് ചാനൽ അവതാരകയായിട്ടാണ്. അത് അങ്ങ് ക്ലിക്കായി. അതിലൂടെ ബിഗ്ഗ് ബോസ് ഷോ വരെ എത്തി.



ഇപ്പോഴിതാ പങ്കാളി അഖിൽ പങ്കുവച്ച പൂജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. വളരെ പ്രണയാർദ്രമായ ചിത്രത്തിന് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. 'നമ്മൾ നല്ല മനുഷ്യരല്ലായിരിക്കാം, പക്ഷെ പ്രണയം എന്താണെന്ന് നമുക്കറിയാം' എന്ന് പറഞ്ഞു പങ്കുവച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ലിപ് ലോക്കിന്റെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. ഒരുപാട് നെഗറ്റീവ് കമന്റുകളും ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്. 'ഇത് ബെഡ് റൂമിൽ പോരെ, കുട്ടികൾ കാണുന്നതല്ലേ' എന്നാണ് ഒരാളുടെ കമന്റ്. സമാനമായ ചില കമന്റകളും വരുന്നുണ്ട്. തങ്ങളുടെ പ്രണയ ബന്ധം നേരത്തെ തന്നെ പൂജയും അഖിലും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട്, ആരാധകരെ സംബന്ധിച്ച് ഇതൊരു ഷോക്കിങ് വാർത്തയല്ല.




 പൂജ ആരോഗ്യ പരമായ പ്രശ്‌നങ്ങളെ തുടർന്ന് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തേക്ക് വന്ന സമയത്ത് അഖിലാണ് താരത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങളുടെ അപ്‌ഡേഷൻ തന്നുകൊണ്ടിരുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് പൂജ കൃഷ്ണയ്‌ക്കൊപ്പം കയറിയ അഭിഷേക് ശ്രീകുമാറിന്റെ കമന്റാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 'സിംഗിൾസിന് ഇന്ന് കരി ദിനം' എന്നാണ് അഭിഷേകിന്റെ കമന്റ്. 'നീയാ.. സിംഗിളാ' എന്ന് ചോദിച്ചാണ് അതിന് പൂജയുടെ മറുപടി. 'ഇതൊന്നും കണ്ടു നിൽക്കാനുള്ള ശേഷി എനിക്കില്ല' എന്നായിരുന്നു അതിന് അഭിഷേക് ശ്രീകുമാർ ഇട്ട കമന്റ്. ബിഗ് ബോസിൽ നിന്ന് പുറത്താകുന്ന സമയത്ത്, അഖിലിന് കൊടുത്ത വാക്ക് തനിക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു പൂജയ്ക്ക്. തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അറിയാവുന്ന അഖിൽ, ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപെ മുൻകൂട്ടി കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ഞാൻ ശ്രദ്ധിച്ചോളാം എന്നാണ് അപ്പോൾ പൂജ പറഞ്ഞിരുന്നത്. അത് പാലിച്ചില്ലല്ലോ എന്നതായിരുന്നു താരത്തിന്റെ വിഷമം.

Find Out More:

Related Articles: