വിവാദ ആൾദൈവം നിത്യാനന്ദ വെല്ലുവിളിയുമായി രംഗത്ത്

Divya John

ബലാത്സംഗ കേസിൽ അകപ്പെട്ട്, ജാമ്യത്തിലിറങ്ങി മുങ്ങിയതിനു പിന്നാലെ, താൻ, പരമശിവനാണെന്ന അവകാശവാദവുമായി, വിവാദ ആൾ ദൈവം, നിത്യാനന്ദ. പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ, പൊലീസ് നിരസിച്ചതിനു പിന്നാലെയാണ്, ഇയാൾ അപ്രത്യക്ഷനായത്. 

 

 

 മാത്രമല്ല 'കൈലാസം' എന്ന പേരിൽ, സ്വന്തമായൊരു രാജ്യം സൃഷ്ടിച്ചെന്ന അവകാശവാദവുമായി, അടുത്തിടെയാണ് ഇയാൾ രംഗത്തെത്തിയിരുന്നത്. ഇതിനു പിന്നാലെയാണ്, താൻ പരമശിവനാണെന്നും, ഒരു കോടതിക്കും, തന്നെ വിചാരണ, ചെയ്യാനാകില്ലെന്നുമുള്ള വെല്ലുവിളിയുമായി, ആൾദൈവം രംഗത്തെത്തിയിരിക്കുന്നത്.“

 

 

ലോകം മുഴുവൻ എനിക്കെതിരാണെങ്കിലും, ആർക്കും എന്നെ, തൊടാൻ കഴിയില്ല. എനിക്ക്, സത്യം പറയാൻ കഴിയും, ഞാൻ, പരമ ശിവനാണ്. മനസ്സിലായോ? സത്യം വെളിപ്പെടുത്തിയതിന്റ പേരിൽ, ഒരു മണ്ടൻ കോടതിക്കും, എന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല… ഞാൻ പരമ ശിവനാണ്. "ഇങ്ങനെയാണ്,  സമൂഹമാധ്യമങ്ങളിൽ, വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ, നിത്യാനന്ദ പറയുന്നത്. കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത, ബലാത്സംഗക്കേസിൽ നിന്ന്, രക്ഷപ്പെടുന്നതിന്റെ, ഭാഗമായാണ് പാസ്‌പോർട്ട് പോലുമില്ലാതെ, സ്വയംപ്രഖ്യാപിത ആൾദൈവം, രാജ്യം വിട്ടത്. 

 

 

ബലാൽസംഗം തട്ടിക്കൊണ്ടുപോകൽ തുടങ്ങി, നിരവധി കേസുകളാണ്, വിവിധ പൊലീസ് സ്റ്റേഷനുകളിൽ, നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.  ഇക്വഡോറിൽ, നിത്യാനന്ദ ഒരു ദ്വീപ് വാങ്ങിയെന്നും, അതിനെ കൈലാസം, എന്ന രാജ്യമായി, നാമകരണം ചെയ്തെന്നുമുള്ള വിവരങ്ങൾ, അടുത്തിടെ പുറത്തുവന്നിരുന്നു. പുതിയ രാജ്യത്തിന്റെ പേരിലുള്ള വെബ്സൈറ്റും, നിത്യാനന്ദ ആരംഭിച്ചിട്ടുണ്ട്. 

 

 

അതേസമയം വെബ്സൈറ്റ് ഉണ്ടാക്കുന്നതു പോലെ, രാജ്യം സൃഷ്ടിക്കൽ, അത്ര എളുപ്പമല്ലെന്നായിരുന്നു, വിദേശകാര്യ മന്ത്രാലയത്തിന്റെ, പ്രതികരണം. ഇതിനിടെ, നിത്യാനന്ദയ്ക്ക് അഭയം  നൽകിയിട്ടില്ലെന്നും, ദ്വീപ് വിറ്റിട്ടില്ലെന്നും, ഇക്വഡോർ സർക്കാർ, വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. 

 

 

കൈലാസം എന്ന രാജ്യം സൃഷ്ടിച്ചെന്ന, നിത്യന്ദയുടെ പ്രഖ്യാപനത്തിനു  പിന്നാലെയാണ്, ഇക്വഡോറിന്റെ പ്രതികരണം. അഭയം നിഷേധിച്ചതോടെ, നിത്യാനന്ദ, ഹെയ്തിയിലേക്ക് പോയെന്നും, ഇക്വഡോർ എംബസി, വ്യക്തമാക്കിയിട്ടുണ്ട്.' കൈലാസം  ലോകത്തെ, ഏറ്റവും വലിയ ഹിന്ദു രാഷ്ട്രമെന്നാണ്, നിത്യാനന്ദ, വെബ്‌സൈറ്റിൽ അവകാശപ്പെട്ടിരുന്നത്.

 

 

കൈലാസത്തിനു സ്വന്തമായി, പതാകയും, ദേശീയ ചിഹ്നവുമെല്ലാമുണ്ട്. ഹിന്ദുമത പ്രകാരം, ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട, രാജ്യങ്ങളിലുള്ള പൗരൻമാരെയാണ്, നിത്യാനന്ദ, തന്റെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. ആധ്യാത്മികജീവിതം ആസ്വദിച്ച്, സ്വസ്ഥമായി ജീവിക്കാമെന്നും, ഔദ്യോഗിക വെബ്‌സൈറ്റിയിൽ, പറയുന്നു.

 

 

രാജശേഖരൻ എന്ന നിത്യാനന്ദ, തമിഴ്നാട് സ്വദേശിയാണ്. 2000ത്തിലാണ്, ബെംഗളൂരുവിൽ ആശ്രമം സ്ഥാപിക്കുന്നത്. 2010ൽ, തെന്നിന്ത്യൻ നടിയുമൊത്തുള്ള  വിഡിയോ, പുറത്തുവന്നതോടെ, വിവാദത്തിലായി. ഇതിനു പിന്നാലെ, ബലാത്സംഗക്കുറ്റം ചുമത്തി, അറസ്റ്റ് ചെയ്തു. ഈ കേസിൽ, ജാമ്യത്തിൽ ഇറങ്ങിയതിനു, പിന്നാലെയാണ് അപ്രത്യക്ഷനായത്.

Find Out More:

Related Articles: