തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാഭ്യാസമല്ല നടക്കുന്നതെന്ന് കെ മുരളീധരൻ

VG Amal
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാഭ്യാസമല്ല നടക്കുന്നതെന്ന് കെ.മുരളീധരന്‍ എംപി. ക്രിമിനലുകളെ സൃഷ്ടിക്കുന്ന സ്ഥാപനമായി കോളജ് മാറി ഗുണ്ടകളാണ് അവിടെ പഠിക്കുന്നതൊന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എഫ്.ഐ യിലെ സമാധാന പ്രേമികൾക്ക് പോലും അവിടെ ജീവിക്കാൻ കഴിയുന്നില്ല, അസഹിഷ്ണുതയ്ക്കെതിരെ സെമിനാർ നടത്തുന്ന സി.പി.എം അസഹിഷ്ണതയുടെ പര്യായം എസ്.എഫ്.ഐ ആണെന്ന് സമ്മതിക്കണമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

അതേസമയം സംഘര്‍ഷം എസ്.എഫ്.ഐക്ക് അപവാദമാണെന്നും യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയെ തിരുത്തുമെന്നും മന്ത്രി തോമസ് ഐസക് കോഴിക്കോട് പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. 

Find Out More:

Related Articles: