43 വർഷത്തിനുശേഷം അബദ്ധത്തിൽ പറ്റിപ്പോയതെന്ന് മോഹൻ: സുജാതയുടെ വിശേഷങ്ങൾ!

Divya John
 43 വർഷത്തിനുശേഷം അബദ്ധത്തിൽ പറ്റിപ്പോയതെന്ന് മോഹൻ: സുജാതയുടെ വിശേഷങ്ങൾ! ഡോക്ടർ കൃഷ്ണ മോഹനുമായി 1981 മെയ് മാസം ആണ് സുജാതയുടെ വിവാഹം നടക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ ഇണപിരിയാത്ത പ്രണയത്തിൽ ആണ് ഇരുവരും. ജീവിതത്തിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്നു ചോദിച്ചാൽ പരസ്പരം അവരുടെ പേരുകൾ തന്നെ ഇവർ പറയും. സുജാതയ്ക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് വിവാഹം നിശ്ചയിക്കുന്നത്. നിശ്ചയം കഴിഞ്ഞ് ഒന്നര വർഷം കാത്തിരുന്നു. പതിനെട്ടര വയസ്സായപ്പോഴായിരുന്നു വിവാഹം. വിവാഹ സമയത്ത് പീ ഡിഗ്രി പൂർത്തിയാക്കി നിൽക്കുകയായിരുന്നു സുജാത. വിവാഹശേഷം മോഹന്റെ പിന്തുണയോടെയാണ് സംഗീതലോകത്തിൽ സുജാത സജീവം ആയത്. കഴിഞ്ഞദിവസം ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയപ്പോഴാണ് ഇരുവരും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.



സുജാതയുട പാട്ടുകൾ പോലെ സുന്ദരമാണ് അവരുടെ വിവാഹജീവിതം. അത്രയും മനോഹരമായ ജീവിതം നാൽപ്പത്തിമൂന്നു വര്ഷം പിന്നിട്ടിരിക്കുകയാണ്. അതേസമയം മകൾ ഇപ്പോൾ മൗറീഷ്യസിൽ സംഗീത പരിപാടികളിൽ ആണെന്നും , കൊച്ചുമകൾ തന്റെ ഒപ്പമെമെന്നും സുജാത കൂട്ടിച്ചേർത്തു. സിനിമകൾ പൊതുവെ തീയേറ്ററിൽ കാണുന്നതിനേക്കാൾ കൂടുതൽ ടിവിയിൽ ആണ് കാണുന്നതെന്നും ഓടിടിയിൽ വരുന്ന സിനിമകൾ വിടാറില്ല. വര്ഷങ്ങള്ക്ക് ശേഷം കണ്ടുവെന്നും ഇരുവരും പറഞ്ഞു. ആടുജീവിതം കാണാൻ സാധിച്ചില്ല എന്നാൽ സൗണ്ട് റെക്കോർഡിങ് എല്ലാം കണ്ടു. എന്ന് പറഞ്ഞുകൊണ്ട് മോഹൻ മനസ്സ് തുറക്കുമ്പോൾ മോഹൻ ഇവിടെ സെൻസർ ചെയ്ത കാര്യങ്ങൾ മാത്രമേ പറയാൻ പാടുള്ളൂ എന്നാണ് സുജാത ഉപദേശിക്കുന്നത്. എന്നാൽ നല്ല മനസിന്റെ ഉടമയാണ്‌ മോഹൻ എന്ന് മാധ്യമങ്ങൾ പറയുമ്പോൾ നല്ല മനസ്സ് ആയതുകൊണ്ട് എല്ലാം ഓപ്പൺ ആയി പറയും ഒട്ടും ഡിപ്ലോമാറ്റിക് അല്ലെന്നാണ് സുജാത പറയുന്നത്.



അമ്മയും അമ്മൂമ്മയും നന്നായി വന്നു കുട്ടിയെ നല്ല ഡ്രസ്സ് ധരിപ്പിച്ചില്ല എന്നൊക്കെയുള്ള കമന്റ്സുകൾ അടുത്തിടെ കണ്ടിരുന്നുവെന്നും സുജാത കൂട്ടിച്ചേർത്തു. വിവാഹത്തിന് ശേഷം പാട്ട് പാടുന്നതെല്ലാം നിർത്തി കുടുംബമായി ജീവിക്കാനായിരുന്നുവത്രെ സുജാതയുടെ ആഗ്രഹം. പക്ഷെ വീണ്ടും പാടാൻ നിർബന്ധിച്ചത് മോഹനും കുടുംബവുമാണ്. പാട്ട് എന്നാൽ അവർക്ക് അത്രയും പ്രധാനമാണ്. പക്ഷെ ചെറിയൊരു ബ്രേക്ക് കരിയറിൽ സംഭവിച്ചിരുന്നു. അത് പ്രെഗ്നന്റ് ആയ സമയത്താണ്. രണ്ട് പ്രാവശ്യം ഗർഭിണിയായി അബോർഷൻ സംഭവിച്ചു. അത് തനിക്ക് വലിയ വിഷയങ്ങൾ ആയിരുന്നുവെന്നു ഒരിക്കൽ സുജാത പറഞ്ഞിരുന്നു.



തങ്ങളുടെ ജീവിതം തുടങ്ങിയിട്ട് ഈ മെയ്മാസം ഇത്രയും വർഷങ്ങൾ പൂർത്തിയായെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നും ഇരുവരുംപറഞ്ഞു. ആദ്യമായിട്ടാണ് അവളെ പിരിഞ്ഞിരിക്കുന്നത് നാളെ തന്നെ ചെന്നൈയിലേക്ക് മടങ്ങുമെന്നും സുജാത പറഞ്ഞു. അതേസമയം ഒരേ നിറത്തിൽ ഉള്ള വസ്ത്രം അണിഞ്ഞെത്തിയതാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ അങ്ങനെ ഒരിക്കലും സംഭവിക്കുന്നതല്ല അബദ്ധത്തിൽ സംഭവിച്ചു പോയതാണ്. 43 വർഷത്തിന്റെ ഇടക്ക് ഇത് ആദ്യം ആണെന്നും മോഹൻ പറയുന്നു. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല, മുൻപും തങ്ങൾ കണ്ടിട്ടുണ്ടണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Find Out More:

Related Articles: