നാല് സീറ്റ് കിട്ടുന്നതിനുവേണ്ടി എന്തും ചെയ്യുകയാണ് മുസ്ലീം ലീഗ്; മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ!

frame നാല് സീറ്റ് കിട്ടുന്നതിനുവേണ്ടി എന്തും ചെയ്യുകയാണ് മുസ്ലീം ലീഗ്; മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ!

Divya John
 നാല് സീറ്റ് കിട്ടുന്നതിനുവേണ്ടി എന്തും ചെയ്യുകയാണ് മുസ്ലീം ലീഗ്; മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ! നാല് സീറ്റ് കിട്ടുന്നതിനുവേണ്ടി എന്തും ചെയ്യുകയാണ് മുസ്ലീം ലീഗ്. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ സിപിഎം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലേക്ക് ലീഗ് എത്തിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമാണ് ജമാത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെക്കൂട്ടാനുള്ള നീക്കം. 



   എല്ലാ വ‍ർഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി എൽഡിഎഫിനെ പരാജയപ്പെടുത്താനാകുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എൽഡിഎഫോ സിപിഎമ്മോ ഇതുപോലുള്ള ഒരു കച്ചവടത്തിനും ഇല്ല. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ സിപിഎം ഇല്ല. നമുക്ക് ആശ്രയിക്കാനുള്ളത് ജനങ്ങളെയാണ്. ജനങ്ങളിൽ മഹാഭൂരിപക്ഷം മതനിരപേക്ഷ ചിന്താഗതിക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് പുറത്തു കോൺഗ്രസിന് ഏറ്റവും ശക്തിയുണ്ടായിരുന്ന കേന്ദ്രങ്ങളാണ് ബിജെപി കൈക്കലാക്കിയത്. വർഗീയതയ്ക്കെതിരെ കോൺഗ്രസ് ഉറച്ച നിലപാട് എടുക്കാത്തതുകൊണ്ടാണ് അത് സംഭവിച്ചത്. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐ ആണ്. 



എസ്ഡിപിഐയുടെ വിജയമായിട്ടാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പാലക്കാട്ടെ വിജയം അവർ ആഘോഷിച്ചത്. ഇത് ഗൗരവമയി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മതനിരപേക്ഷ ചിന്താഗതി പുലർത്തുന്ന സുന്നി വിഭാഗം ഒരുകാലത്തും അംഗീകരിക്കാത്ത ജമാത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും ഒപ്പം കൂട്ടാനാണ് മുസ്ലീം ലീഗ് തയ്യാറായിരിക്കുന്നത്. ലീഗ് നിലപാടിൽനിന്ന് എത്രത്തോളം പിറകോട്ടുപോകുന്നു എന്നതിൻ്റെ ഉദാഹരണമാണിത്. കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കലാണ് ഇതിൻ്റെ ഫലമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലേക്ക് ലീഗ് എത്തിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമാണ് ജമാത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെക്കൂട്ടാനുള്ള നീക്കം. 



  നാല് സീറ്റ് കിട്ടുന്നതിനുവേണ്ടി എന്തും ചെയ്യുകയാണ് മുസ്ലീം ലീഗ്.   പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐ ആണ്. എസ്ഡിപിഐയുടെ വിജയമായിട്ടാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പാലക്കാട്ടെ വിജയം അവർ ആഘോഷിച്ചത്. ഇത് ഗൗരവമയി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മതനിരപേക്ഷ ചിന്താഗതി പുലർത്തുന്ന സുന്നി വിഭാഗം ഒരുകാലത്തും അംഗീകരിക്കാത്ത ജമാത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും ഒപ്പം കൂട്ടാനാണ് മുസ്ലീം ലീഗ് തയ്യാറായിരിക്കുന്നത്. ലീഗ് നിലപാടിൽനിന്ന് എത്രത്തോളം പിറകോട്ടുപോകുന്നു എന്നതിൻ്റെ ഉദാഹരണമാണിത്.

Find Out More:

Related Articles: