പെരിയ ഇരട്ടക്കൊലക്കേസ്; 10 പ്രതികൾക്ക് ഇരട്ടജീവപര്യന്തം!

Divya John
 പെരിയ ഇരട്ടക്കൊലക്കേസ്; 10 പ്രതികൾക്ക് ഇരട്ടജീവപര്യന്തം! ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ടജീവപര്യന്തം 2 ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും പിഴയുമാണ് ശിക്ഷ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാലു പ്രതികൾക്കെതിരേ പോലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരിൽ സിപിഎമ്മിലെ നാല് പ്രധാന നേതാക്കളാണുള്ളത്.



ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയ ഒന്നാം പ്രതി എ പീതാംബരൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്. പ്രതികളെ സഹായിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14-ാം പ്രതി കെ. മണികണ്ഠൻ ഉദുമ ഏരിയാ മുൻ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാണ്. 20-ാം പ്രതി കെവി കുഞ്ഞിരാമൻ ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. 21-ാം പ്രതി രാഘവൻ വെളുത്തോളി പാക്കം ലോക്കൽ മുൻ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി നേതാവുമാണ്. കേസിൽ കോടതി വെറുതേവിട്ടവരിൽ പെരിയ ലോക്കൽ മുൻ സെക്രട്ടറി എൻ ബാലകൃഷ്ണൻ, ഏച്ചിലടുക്കം ബ്രാഞ്ച് മുൻ സെക്രട്ടറി പി രാജേഷ് എന്നിവരും ഉൾപ്പെടുന്നുണ്ട്. വെറുതേവിട്ട മറ്റ് എട്ടുപേരും പാർട്ടി പ്രവർത്തകരാണ്.



കൊലപാതകം നടന്ന് ആറുവർഷത്തിന് ശേഷമാണ് 24 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. സംഘത്തിലെ എട്ട് പേ‍ർക്കെതിരെയും കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് തെളിഞ്ഞത്. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് ഇരട്ടക്കൊലക്കേസിൽ ശിക്ഷ വിധിച്ചത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെവികുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികളാണ് പട്ടികയിലുള്ളത്.ഒന്നു മുതൽ എട്ട് വരെ പ്രതികൾക്കെതിരേ കൊലക്കുറ്റം തെളിഞ്ഞിരുന്നു. 



10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരനടക്കമുള്ളവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്.

Find Out More:

Related Articles: