വയനാട്ടിൽ വീടുകൾ മാത്രം പോരാ, ഉപജീവനവും ഉണ്ടാക്കിക്കൊടുക്കണമെന്നു വിഡി സതീശൻ!

Divya John
 വയനാട്ടിൽ വീടുകൾ മാത്രം പോരാ, ഉപജീവനവും ഉണ്ടാക്കിക്കൊടുക്കണമെന്നു വിഡി സതീശൻ! മൈക്രോ ലെവൽ ഫാമിലി പാക്കേജ് വേണമെന്നാണ് പ്രതിപക്ഷം ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസ യോഗത്തിൽ പങ്കെടുക്കുകയും സർക്കാരിന് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ സർക്കാരിന് കുറെക്കൂടി വ്യക്തത വേണമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ. വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ സർക്കാർ വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നോതാവ് വിഡി സതീശൻ.വീടുകൾ നിർമിച്ച് നൽകിയാൽ മാത്രം തീരുന്ന പ്രശ്‌നമല്ല വയനാട്ടിലേത്.  വരുമാനവും ഉപജീവനവും ഉണ്ടാക്കിക്കൊടുക്കണം. വലിയ വീടിനേക്കാൾ പ്രധാനം കൂടുതൽ സ്ഥലമാണ് അവർക്ക് ആവശ്യം. കാലിത്തൊഴുത്ത് പോലും നിർമിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകരുത്. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നാണ് യോഗത്തിൽ ആവശ്യപ്പെട്ടത്.



 മൈക്രോ ലെവൽ പാക്കേജിനെ കുറിച്ച് ആലോചിക്കാമെന്നു പറയുന്ന സർക്കാർ, പക്ഷെ അതിന് ആവശ്യമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.ഉദ്യോഗസ്ഥതലത്തിൽ കാര്യങ്ങൾ വേഗത്തിലാക്കണം. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും യോഗത്തിൽ ആവശ്യപ്പെട്ടതാണ്. നേരത്തെ പ്രഖ്യാപിച്ച സമയത്ത് അത് പൂർത്തിയാക്കണം. വീടുകൾ നിർമ്മിച്ച് നൽകിയാൽ മാത്രം തീരുന്ന പ്രശ്‌നമല്ല വയനാട്ടിലേത്. മൈക്രോ ലെവൽ ഫാമിലി പാക്കേജ് വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനു വേണ്ടി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.



വയനാട് ജില്ലയിൽ കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം വഴിയാണ് ഭൂമി ഏറ്റെടുക്കുക. കിടപ്പാടം നഷ്ടപ്പെട്ട എല്ലാവരെയും ഒരേയിടത്തു പുനരധിവസിപ്പിക്കാൻ കഴിയുന്ന രീതിയിൽ ഭൂമി കണ്ടെത്താൻ വയനാട്ടിൽ പ്രയാസമുണ്ട്. അതിനാലാണ് രണ്ടിടത്ത് ടൗൺഷിപ്പുകൾ നിർമിക്കേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാണ് യാഥാർത്ഥ ഗുണഭോക്താക്കൾ എന്നതു സംബന്ധിച്ച് കൃത്യമായ പട്ടിക തയാറാക്കാത്തത് സങ്കടകരമാണ്. പുനരധിവാസത്തിൽ സർക്കാരുമായി യോജിച്ച് പോകാൻ തീരുമാനിച്ചതു കൊണ്ടാണ് പലതും പറയാത്തത്. ഇത്രയും മാസമായിട്ടും ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ച് സർക്കാരിൻ്റെ പക്കൽ വ്യക്തമായ കണക്ക് പോലുമില്ല. 



ആദ്യം തയാറാക്കിയ പട്ടികയിൽ ഇരട്ടിപ്പുണ്ടായി. പഞ്ചായത്ത് അധികൃതരുമായി പോലും ഉദ്യോഗസ്ഥർ സംസാരിച്ചിട്ടില്ല. വേണ്ട രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. പുനരധിവാസത്തിൽ സർക്കാർ കുറേക്കൂടി ശ്രദ്ധ കാട്ടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥതലത്തിൽ കാര്യങ്ങൾ വേഗത്തിലാക്കണം. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും യോഗത്തിൽ ആവശ്യപ്പെട്ടതാണ്. നേരത്തെ പ്രഖ്യാപിച്ച സമയത്ത് അത് പൂർത്തിയാക്കണം. വീടുകൾ നിർമ്മിച്ച് നൽകിയാൽ മാത്രം തീരുന്ന പ്രശ്‌നമല്ല വയനാട്ടിലേത്. മൈക്രോ ലെവൽ ഫാമിലി പാക്കേജ് വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

Find Out More:

Related Articles: